ഒറ്റപ്പാലം: നഗരസഭയിലെ ഏഴാം വാർഡിൽ (പാലാട്ട് റോഡ്) ഡിസംബർ 12ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് സി.പി.എം, ബി.ജെ.പി സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥി കഴിഞ്ഞ ദിവസം നാമ നിർദേശ പത്രിക സമർപ്പിച്ചിരുന്നു. ഇതോടെ ആകെ ഒമ്പത് പത്രികകളാണ് വരണാധികാരിയായ സബ് കലക്ടർക്ക് ലഭിച്ചത്. സി.പി.എം സ്ഥാനാർഥി എൻ.എം. നാരായണൻ നമ്പൂതിരി, പി. രമേശ് കുമാർ എന്നിവരും ബി.ജെ.പിയിലെ സഞ്ജുമോൻ, എം. ചന്ദ്രമോഹൻ എന്നിവരുമാണ് വ്യാഴാഴ്ച പത്രികകൾ സമർപ്പിച്ചത്. നാരായണൻ നമ്പൂതിരി രണ്ട് സെറ്റും രമേഷ് കുമാർ ഒരു സെറ്റും പത്രികകളാണ് നൽകിയത്. അഡ്വ.കെ.പ്രേംകുമാർ എം.എൽ.എ, ജില്ല കമ്മിറ്റി അംഗം എം.ഹംസ, നഗരസഭ അധ്യക്ഷ കെ.ജാനകിദേവി, ഉപാധ്യക്ഷൻ കെ. രാജേഷ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഇവരുടെ പത്രിക സമർപ്പണം.
ബി.ജെ.പി സ്ഥാനാർഥികൾ രണ്ട് സെറ്റ് പത്രികകൾ വീതം നൽകിയിട്ടുണ്ട്. ജില്ല ജനറൽ സെക്രട്ടറി പി.വേണുഗോപാലൻ, മഹിള മോർച്ച ജില്ല പ്രസിഡൻറ് പി. സത്യഭാമ, സി.സുമേഷ് തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ബി.ജെ.പി സ്ഥാനാർഥികൾ പത്രിക നൽകിയത്. യു.ഡി.എഫ് സ്ഥാനാർഥി കോൺഗ്രസിലെ സി.കെ. രാധാകൃഷ്ണമേനോൻ രണ്ട് സെറ്റ് പത്രികകളാണ് സമർപ്പിച്ചത്. സൂക്ഷ്മ പരിശോധന വെള്ളിയാഴ്ച രാവിലെ 10ന് നടക്കും. തിങ്കളാഴ്ച വൈകുന്നേരം മൂന്നുവരെ പത്രിക പിൻവലിക്കാം. ബി.ജെ.പി കൗൺസിലർ അഡ്വ.കെ. കൃഷ്ണകുമാറിന്റെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.