ഒറ്റപ്പാലം: താലൂക്ക് തല പരാതി പരിഹാര അദാലത്തിൽ 522 പരാതികൾക്ക് പരിഹാരമായി. മേയ് അഞ്ചുവരെ ഓൺലൈനിൽ 623 ഉം അദാലത്തിൽ നേരിട്ട് 329 ഉം ഉൾപ്പടെ 952 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 101 അപേക്ഷകൾ നിരസിച്ചു.
അദാലത്തിൽ ലഭിച്ച 329 പരാതികൾ 30 ദിവസത്തിനകം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. റവന്യു വകുപ്പുമായി ബന്ധപ്പെട്ട പരാതികളാണ് കൂടുതൽ ലഭിച്ചത് - 95 എണ്ണം. തദ്ദേശ ഭരണം - 25, സിവിൽ സപ്ലൈസ് വകുപ്പ് -30, ലൈഫ് മിഷൻ -44 , മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി - അഞ്ച്, മറ്റുള്ളവ - 130 എന്നീ ക്രമത്തിലാണ് നേരിട്ട് അപേക്ഷ ലഭിച്ചത്.
മനിശ്ശേരി കെ.എം ഓഡിറ്റോറിയത്തിൽ രാവിൽ 10 മുതൽ വൈകുന്നേരം നാലുവരെയായിരുന്നു അദാലത്ത്. മന്ത്രിമാരായ എം.ബി. രാജേഷ്, കെ. കൃഷ്ണൻകുട്ടി, എം.എൽ.എമാരായ അഡ്വ. കെ. പ്രേംകുമാർ, പി. മമ്മിക്കുട്ടി, ജില്ല കലക്ടർ ഡോ. ചിത്ര തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.