ഒറ്റപ്പാലം: ചെറുമുണ്ടശ്ശേരി സ്കൂൾ റോഡിൽ അമ്പലപ്പാറ പഞ്ചായത്ത് സ്ഥാപിച്ച അജൈവ മാലിന്യ ശേഖരണ കേന്ദ്രത്തിന് (എം.സി.എഫ്) മുന്നിൽ മാലിന്യ കൂമ്പാരം. ലോഡ് കണക്കിന് മാലിന്യം ചാക്കിൽ കെട്ടിയ നിലയിൽ പാതയോരത്ത് കിടക്കുന്നത്. വീടുകളിൽനിന്ന് ഹരിതകർമ സേനാംഗങ്ങൾ ശേഖരിച്ച അജൈവ മാലിന്യങ്ങളാണിവ. പ്ലാസ്റ്റിക് ബാഗുകളിലും മറ്റും കെട്ടിനിൽക്കുന്ന വെള്ളം കൊതുക് ശല്യം രൂക്ഷമാകാൻ ഇടയാക്കുമെന്ന പരാതി പരിസരവാസികൾക്കുണ്ട്.
സ്വച്ഛ് ഭാരത് മിഷന്റെയും പഞ്ചായത്തിന്റെയും ഉൾപ്പെടെ 26.57 ലക്ഷം രൂപ ചെലവിട്ട് നിർമിച്ച എം.സി.എഫ് നാടിന് സമർപ്പിച്ചത് 2021 ആഗസ്റ്റ് 15നായിരുന്നു. പഞ്ചായത്തിത്ത് പൊതുശ്മശാനത്തിന്റെ ഒരുഭാഗമാണ് ഇതിനായി ഉപയോഗിച്ചത്. പഞ്ചായത്തിന്റെ 20 വാർഡുകളിൽനിന്ന് ശേഖരിക്കുന്ന മാലിന്യങ്ങൾ എത്തിക്കുന്നത് ഇവിടെയാണ്. മറ്റൊരു എം.സി.എഫ് മുരുക്കുംപറ്റയിൽ നിർമിച്ചിട്ടുണ്ടെങ്കിലും പ്രവർത്തനം തുടങ്ങിയിട്ടില്ല. റോഡ് ഗതാഗതയോഗ്യമല്ലാതാണ് കാരണം. ക്ലീൻ കേരള കമ്പനിയാണ് മാലിന്യങ്ങൾ കൊണ്ടുപോകുന്നതെന്നും യഥാസമയം ലോഡ് കയറ്റാൻ വൈകുന്നതാണ് കെട്ടിക്കിടക്കാൻ ഇടയാക്കിയതെന്നും പഞ്ചായത്ത് പ്രസിഡൻറ് പി. വിജയലക്ഷ്മി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.