ഒറ്റപ്പാലം: സാങ്കേതികവിദ്യയുടെ സഹായത്തോടെ സ്കൂൾ പാർലമെൻറിലേക്ക് നടന്ന തെരഞ്ഞെടുപ്പ് കൗതുകമായി. കടമ്പൂർ ഭാസ്കര വിലാസിനി എൽ.പി സ്കൂളിലാണ് ഇലക്ട്രോണിക് വോട്ടു യന്ത്രത്തിന്റെ സഹായത്തോടെ ജനാധിപത്യരീതിയിൽ പാർലമെൻറ് തെരഞ്ഞെടുപ്പ് നടത്തിയത്. ആറ് കുട്ടികൾ സ്ഥാനാർഥികളായി മത്സരിച്ച തെരഞ്ഞെടുപ്പിൽ പോളിങ് ഓഫിസർമാരും കുട്ടികളായിരുന്നു.
അധ്യാപകൻ ശ്രീറാം റിട്ടേണിങ് ഓഫിസറായി. വാശിയേറിയ മത്സരത്തിൽ ബാഗ് ചിഹ്നത്തിൽ മത്സരിച്ച് കൂടുതൽ വോട്ട് നേടിയ കെ. ആരിഫിനെ സ്കൂൾ ലീഡറായി പ്രഖ്യാപിച്ചു. സ്ഥാനാർഥികളെയും ചിഹ്നങ്ങളും തെരഞ്ഞെടുക്കൽ, പ്രചാരണം, ലൈവ് റിപ്പോർട്ടിങ്, പോളിങ്, വോട്ടെണ്ണൽ തുടങ്ങിയ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾക്ക് അധ്യാപകർ മേൽനോട്ടം വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.