പാലക്കാട്: മോട്ടോര്‍ വാഹന എന്‍ഫോഴ്സ്മെൻറ് ജില്ലയില്‍ നടപ്പിലാക്കുന്ന 32ാമത് റോഡ് സുരക്ഷമാസാചരണം തിങ്കളാഴ്ച ആരംഭിക്കും. റോഡുകള്‍ ഉപയോഗിക്കുന്നവര്‍ സുരിക്ഷിതമായിരിക്കുക എന്നതാണ് ലക്ഷ്യം. റോഡ് സുരക്ഷ വാരമാണ് മുന്‍വര്‍ഷങ്ങളില്‍ നടത്തിയത്. ഈ വര്‍ഷം മുതല്‍ ഒരു മാസത്തെ നാഷനല്‍ റോഡ് സേഫ്റ്റി പരിപാടികളാണ് വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തുന്നത്. രാജ്യത്ത് 2019ല്‍ 4,49,002 അപകടങ്ങളില്‍ 1,51,113 ജീവന് നഷ്ടമാകുകയും, 4,51,361 ആളുകള്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടം ഇല്ലാതാക്കുന്നതിന് മോട്ടോര്‍വാഹന എന്‍ഫോഴ്സ്മെൻറ് വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വിപുലമായ ബോധവത്കരണ പരിപാടിയാണ് നടത്തുന്നത്.
ഓപ്പറേഷന് സ്ക്രീന്‍; നടപടി തുങ്ങി
വാഹനങ്ങളുടെ ഗ്ലാസുകളില്‍ നിയമാനുസരണമല്ലാത്ത കൂളിങ്ങ് പേപ്പറുകള്‍ പതിക്കുന്നതും, കര്‍ട്ടനുകള്‍ ഉപയോഗിക്കുന്നതും തടയുന്നതിനായി ഓപ്പറേഷന് സ്ക്രീന്‍ ആരംഭിച്ചു. കഴിഞ്ഞ ദിവസം 250 വാഹനങ്ങള്‍ പരിശോധിച്ചു. 93 വാഹനങ്ങളില്‍ നിയമലംഘനം കണ്ടെത്തി. 1250 രൂപയാണ് പിഴ ഈടാക്കുന്നത്. പിഴ ചുമത്തിയ വാഹനങ്ങളിലെ കര്ട്ടന്, സ്റ്റിക്കര്‍ എന്നിവ മാറ്റിയശേഷം വീണ്ടും മോട്ടോര്‍വാഹന വകുപ്പിനെ കാണിക്കണം. പിഴ അടയ്ക്കാത്തവയെ കരിമ്പട്ടികയില്‍പ്പെടുത്തും.
വില്ലന്‍ ഇരുചക്രവാഹനങ്ങള്‍
ജില്ലയിലെ മോട്ടോര്‍വാഹന വകുപ്പ് എന്‍ഫോഴ്സ്മെൻറ് ആറ് സ്ക്വാഡുകളായി പരിശോധന നടത്തിയതില്‍ അപകടങ്ങളിലെ പ്രധാന വില്ലന്‍ ഇരുചക്രവാഹനങ്ങളാണെന്ന് കണ്ടെത്തി. ഡിസംബറില്‍ 105 ഇരുചക്രവാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. ഉയര്‍ന്ന സിസിയുള്ള വാഹനങ്ങളുടെ അമിതവേഗതയാണ് അപകടത്തിന് കാരണം. ഹെല്‍മെറ്റ് ഉപയോഗിക്കാത്തതും അപകടത്തിനുകാരണമാകുന്നുണ്ട്.
2020 ജനുവരി മുതല്‍ ഡിസംബര്‍ വരെ ജില്ലയിൽ ഉണ്ടായ വിവിധ റോഡപകടങ്ങളില്‍ പൊലിഞ്ഞത് 267 ജീവനുകളാണ്. ഇതില്‍ 53 കാല്‍നടയാത്രക്കാരാണ് 1706 അപകടങ്ങളില്‍ 1816 പേര്‍ക്ക് പരിക്കേറ്റു. സമ്പൂര്‍ണ ലോക്ഡൗണ്‍ നടപ്പിലാക്കിയ ഏപ്രില്‍, മേയ് മാസങ്ങളിലാണ് അപകടങ്ങള്‍ കുറഞ്ഞത്. കൂടുതല്‍ അപകടങ്ങള്‍ നടന്നത് 2020 ജനുവരിയിലാണ്. 236 അപകടങ്ങളില്‍ 34 ആളുകള്‍ മരിക്കുകയും, 259 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദേശീയപാതയില്‍ 263ഉം, സംസ്ഥാനപാതയില്‍ 386 എണ്ണവും, മറ്റു പാതകളില്‍ 1057 അപകടങ്ങളും സംഭവിച്ചു. 419 കാല്‍നട യാത്രക്കാരും അപകടത്തില്‍പ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.