സി.​പി.​എം ജി​ല്ല സ​മ്മേ​ള​ന സ​മാ​പ​​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ കോ​ട്ട​മൈ​താ​ന​ത്ത്​ സം​ഘ​ടി​പ്പി​ച്ച പൊ​തു​സ​മ്മേ​ള​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

പാലക്കാട്​: 44 അം​ഗ സി.പി.എം ജി​ല്ല ക​മ്മി​റ്റി​യി​ൽ നാ​ല്​ വ​നി​ത​ക​ൾ, കെ. ​ശാ​ന്ത​കു​മാ​രി​യും കെ. ​ബി​നു​മോ​ളും ക​മ്മി​റ്റി​യി​ൽ

പാ​ല​ക്കാ​ട്​: പ്ര​ദേ​ശി​ക വി​ഭാ​ഗീ​യ​ത​യെ​തു​ട​ർ​ന്നു​ണ്ടാ​യ ചേ​രി​തി​രി​വി​നും ത​ർ​ക്ക​ങ്ങ​ൾ​ക്കും വേ​ദി​യാ​യ മൂ​ന്ന്​​ദി​വ​സ​ത്തെ സ​മ്മേ​ള​ന​ത്തി​നൊ​ടു​വി​ൽ രൂ​പ​വ​ത്​​ക​രി​ച്ച സി.​പി.​എം ജി​ല്ല ക​മ്മി​റ്റി​യി​ൽ 14 പു​തു​മു​ഖ​ങ്ങ​ളും നാ​ല്​ വ​നി​ത​ക​ളും. ഇ.​എ​ൻ. സു​രേ​ഷ്​​ബാ​ബു ജി​ല്ല സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ക​മ്മി​റ്റി​യു​ടെ അം​ഗ​ബ​ലം 41ൽ​നി​ന്ന്​ 44 ആ​ക്കി ഉ​യ​ർ​ത്തി.

ക​മ്മി​റ്റി​യി​ൽ​നി​ന്ന്​ 11പേ​രെ ഒ​ഴി​വാ​ക്കി. കെ. ​ശാ​ന്ത​കു​മാ​രി, കെ. ​ബി​നു​മോ​ൾ, എ​സ്. കൃ​ഷ്ണ​ദാ​സ്, സി.​ആ​ർ. സ​ജീ​വ്, കെ. ​പ്രേ​മ​ൻ, ആ​ർ. ശി​വ​പ്ര​കാ​ശ്, ടി.​കെ. നൗ​ഷാ​ദ്, കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി, കെ. ​ന​ന്ദ​കു​മാ​ർ, എ. ​അ​നി​താ​ന​ന്ദ​ൻ, കെ.​എ​ൻ. സു​കു​മാ​ര​ൻ, വി. ​പൊ​ന്നു​ക്കു​ട്ട​ൻ, കെ.​സി. റി​യാ​സു​ദ്ദീ​ൻ, പി.​പി. സു​മോ​ദ്​ എ​ന്നി​വ​രാ​ണ് പു​തു​മു​ഖ​ങ്ങ​ൾ.

സു​ബൈ​ദ ഇ​സ്​​ഹാ​ഖ്, കെ.​എ​സ്. സ​ലീ​ഖ, കെ. ​ശാ​ന്ത​കു​മാ​രി, കെ. ​ബി​നു​മോ​ൾ എ​ന്നി​വ​രാ​ണ്​ ജി​ല്ല ക​മ്മി​റ്റി​യി​ലെ വ​നി​ത​ക​ൾ. 11 അം​ഗ ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക്​ കെ.​എ​സ്. സ​ലീ​ഖ, എ​സ്. അ​ജ​യ​കു​മാ​ർ, ടി.​എ​ൻ. ശ​ശി, എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​രെ പു​തു​താ​യി ഉ​ൾ​പ്പെ​ടു​ത്തി. ടി.​കെ. നാ​രാ​യ​ണ​ദാ​സ്, ടി.​എ​ൻ. ക​ണ്ട​മു​ത്ത​ൻ എ​ന്നി​വ​രെ സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി. സെ​ക്ര​ട്ടേ​റി​യ​റ്റ്​ അം​ഗ​മാ​യ കെ.​വി. വി​ജ​യ​ദാ​സ്​ എം.​എ​ൽ.​എ​യു​ടെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്ന്​ ഒ​രു ഒ​ഴി​വ്​ വ​ന്നി​രു​ന്നു. പാ​ർ​ട്ടി ന​ട​പ​ടി​യെ​തു​ട​ർ​ന്ന്​ സി.​കെ. ചാ​മു​ണ്ണി​യെ സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ​നി​ന്ന്​ ​നേ​ര​ത്തെ ഒ​ഴി​വാ​ക്കി​യി​രു​ന്നു. സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ ഏ​ക വ​നി​ത പ്ര​തി​നി​ധി​യാ​ണ്​​ മു​ൻ എം.​എ​ൽ.​എ​യാ​യ കെ.​എ​സ്. സ​ലീ​ഖ.

കു​ഴ​ൽ​മ​ന്ദം ഏ​രി​യ ക​മ്മി​റ്റി​യി​ലേ​ക്ക്​ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​തി​ർ​പ​ക്ഷം തോ​ൽ​പ്പി​ച്ച കെ. ​ശാ​ന്ത​കു​മാ​രി എം.​എ​ൽ.​എ​യേ​യും ജി​ല്ല സ​മ്മേ​ള​ന പ്ര​തി​നി​ധി പ​ട്ടി​ക​യി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്ക​പ്പെ​ട്ട ജ​നാ​ധി​പ​ത്യ മ​ഹി​ള അ​സോ​സി​യേ​ഷ​ൻ ജി​ല്ല പ്ര​സി​ഡ​ന്‍റ്​ കെ. ​ബി​നു​മോ​ളേ​യും ജി​ല്ല ക​മ്മി​റ്റി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി.

കെ.​സി. റി​യാ​സു​ദ്ദീ​ൻ, എ. ​അ​നി​താ​ന​ന്ദ​ൻ, പി.​പി. സു​മോ​ദ്​ എ​ന്നി​വ​ർ യു​വ​ജ​ന പ്രാ​തി​നി​ധ്യ​മെ​ന്ന നി​ല​യി​ലാ​ണ്​ ക​മ്മി​റ്റി​യി​ൽ എ​ത്തി​യ​ത്. ടി.​കെ. നാ​രാ​യ​ണ​ദാ​സും ടി.​എ​ൻ. ക​ണ്ട​മു​ത്ത​നും ജി​ല്ല ക​മ്മി​റ്റി​യി​ൽ തു​ട​രും.

പിണറായിയുടെ ഇടപെടൽ; പി.കെ. ശശി പക്ഷത്തിന്​ തിരിച്ചടി

പാ​ല​ക്കാ​ട്​: പി.​കെ. ശ​ശി പ​ക്ഷ​വും മ​റു​പ​ക്ഷ​വും കൊ​മ്പു​കോ​ർ​ത്ത സി.​പി.​എം പാ​ല​ക്കാ​ട്​ ജി​ല്ല സ​മ്മേ​ള​ന​ത്തി​നൊ​ടു​വി​ൽ സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ ശ​ക്ത​മാ​യ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന്​ ശ​ശി പ​ക്ഷം പൂ​ർ​ണ​മാ​യും മു​ട്ടു​മ​ട​ക്കി. പാ​ർ​ട്ടി​യി​ൽ തു​രു​ത്തു​ക​ൾ സൃ​ഷ്ടി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ​യും സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ​യും അ​ന്ത്യ​ശാ​സ​നം ശ​ശി പ​ക്ഷ​ത്തി​നു​ള്ള ശ​ക്ത​മാ​യ താ​ക്കീ​താ​യി. വി.​കെ. ച​ന്ദ്ര​നെ ജി​ല്ല സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക്​ കൊ​ണ്ടു​വ​രാ​നു​ള്ള പി.​കെ. ശ​ശി​യു​ടെ നീ​ക്കം മ​റു​പ​ക്ഷ​ത്തി​ന്‍റെ ത​ന്ത്ര​പ​ര​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ പ​രാ​ജ​യ​പ്പെ​ട്ടു. പി.​കെ. ശ​ശി​​യെ ല​ക്ഷ്യ​മി​ട്ട്​ മ​റു​വി​ഭാ​ഗം ച​ർ​ച്ച​യു​ടെ തു​ട​ക്കം​മു​ത​ൽ ഉ​ട​നീ​ളം ആ​ഞ്ഞ​ടി​ച്ച​തോ​ടെ ശ​ശി​പ​ക്ഷം പ്ര​തി​രോ​ധ​ത്തി​ലാ​യി. സി.​കെ. രാ​ജേ​​ന്ദ്ര​ൻ നേ​തൃ​ത്വം ന​ൽ​കു​ന്ന ഒ​ദ്യോ​ഗി​ക പ​ക്ഷ​ത്തി​നെ​തി​രെ ശ​ശി വി​ഭാ​ഗം ആ​രോ​പ​ണ​ങ്ങ​ൾ തൊ​ടു​ത്തു​വി​ട്ടെ​ങ്കി​ലും അ​തൊ​ന്നും കാ​ര്യ​മാ​യി ഏ​ശി​യി​ല്ല.

പ്ര​ദേ​ശി​ക വി​ഭാ​ഗീ​യ​ത സൃ​ഷ്ടി​ക്കു​ന്ന ശ​ശി​യു​ടെ നീ​ക്ക​ങ്ങ​ൾ​ക്ക്​ പി​ന്തു​ണ​യി​ല്ലെ​ന്ന സൂ​ച​ന​യാ​ണ്​ സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ മ​റു​പ​ടി​യി​ലു​മു​ണ്ടാ​യി​രു​ന്ന​ത്. ഇ​തും സ​മ്മേ​ള​ന​ത്തി​ൽ പ്ര​തി​ഫ​ലി​ച്ചു. ജി​ല്ല ക​മ്മി​റ്റി​യി​ലേ​ക്കും സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്കും മ​ത്സ​രം ഒ​ഴി​വാ​ക്കാ​നും സം​സ്ഥാ​ന നേ​തൃ​ത്വം ഇ​ട​പെ​ട്ടു. ശ​നി​യാ​ഴ്​​ച രാ​ത്രി പി​ണ​റാ​യി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പ്ര​ത്യേ​കം യോ​ഗം ചേ​ർ​ന്നി​രു​ന്നു. സി.​കെ. രാ​ജേ​ന്ദ്ര​ൻ, പി.​കെ. ശ​ശി, എ.​കെ. ബാ​ല​ൻ, ഇ.​പി. ജ​യ​രാ​ജ​ൻ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ വി.​കെ. ച​ന്ദ്ര​ന്‍റെ പേ​രാ​ണ്​ പി.​കെ. ശ​ശി നി​​​ർ​ദേ​ശി​ച്ച​ത്. ജി​ല്ല സെ​ക്ര​ട്ട​റി സി.​കെ. രാ​ജേ​ന്ദ്ര​ൻ ഇ.​എ​ൻ. സു​രേ​ഷ്​ ബാ​ബു​വി​ന്‍റെ പേ​രും നി​ർ​ദേ​ശി​ച്ചു. പ്രാ​ദേ​ശി​ക വി​ഭാ​ഗീ​യ​ത​ക​ൾ ഇ​ല്ലാ​താ​ക്കി പാ​ർ​ട്ടി​യെ ഒ​റ്റ​​ക്കെ​ട്ടാ​യി ന​യി​ക്കാ​ൻ പ്രാ​പ്ത​ൻ ഇ.​എ​ൻ. സു​രേ​ഷ്​ ബാ​ബു​വാ​യി​രി​ക്കു​മെ​ന്ന സി.​കെ. രാ​ജേ​ന്ദ്ര​ന്‍റെ വാ​ക്കു​ക​ളാ​ണ്​ സം​സ്ഥാ​ന നേ​താ​ക്ക​ൾ മു​ഖ​വി​ല​യ്​​ക്കെ​ടു​ത്ത​ത്. അ​ങ്ങ​നെ രൂ​പ​പ്പെ​ട്ട സ​മ​വാ​യ​ത്തി​ലാ​ണ്​ മ​ത്സ​രം ഒ​ഴി​വാ​ക്കി​യു​ള്ള തീ​രു​മാ​ന​മു​ണ്ടാ​യ​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ ചേ​ർ​ന്ന ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റ്​ യോ​ഗം 15 മി​നി​റ്റ്​ കൊ​ണ്ട്​ പു​തി​യ സെ​ക്ര​ട്ട​റി​യെ തെ​ര​ഞ്ഞെ​ടു​ത്ത​താ​യി പ്ര​ഖ്യാ​പി​ച്ച്​ യോ​ഗ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ച്ചു. തു​ട​ർ​ന്ന്​ ചേ​ർ​ന്ന ജി​ല്ല ക​മ്മി​റ്റി​യും തീ​രു​മാ​നം അം​ഗീ​ക​രി​ച്ചു.

Tags:    
News Summary - Palakkad CPM District Conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.