പാലക്കാട്: 1.29 കോടി ചിലവഴിച്ച് ഹെമറ്റോളജി, ക്ലിനിക്കൽ ബയോകെമിസ്ട്രി, മൈക്രോബയോളജി, വൈറോളജി, പതോളജി വിഭാഗങ്ങളിലെ ക്ലിനിക്കൽ പരിശോധനകളെ ഒരു കുടക്കീഴിലാക്കി സമഗ്ര ലാബ് സജ്ജമാകാനൊരുങ്ങി ജില്ല ആശുപത്രി. ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യത്തിന്റെ ഭാഗമായി രോഗീ സൗഹൃദ ക്ലിനിക്ക് ലക്ഷ്യമിട്ട് സംയോജിത പൊതുജനാരോഗ്യ ലാബാണ് ജില്ല ആശുപത്രിയിൽ സജ്ജമാകുക. സംസ്ഥാനത്തെ പത്തുജില്ലകൾക്കാണ് പദ്ധതി ലഭ്യമായത്. ഇതിന്റെ നിർമാണ നടപടി ജില്ല ലാബറട്ടിയോട് ചേർന്ന് തുടങ്ങിയിട്ടുണ്ട്. ഇതോടെ ഇപ്പോൾ രണ്ടിടത്തായി പ്രവർത്തിക്കുന്ന ജില്ല ആശുപത്രി ലാബ്, ജില്ലാശുപത്രിയിലെ ഹോസ്പിറ്റൽ മനേജ്മന്റെ് കമ്മിറ്റി (എച്ച്.എം.സി.)യുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ജില്ല ലാബ്, ആർ.ഡി.സി ലാബ് എന്നിവ ഒന്നായി മാറും.
ജില്ലാശുപത്രിയിലെ രോഗികൾക്കു പുറമെ പുറത്തുനിന്നുള്ള രോഗികൾക്കും തുച്ഛമായ തുക നൽകി പരിശോധന നടത്താമായിരുന്ന ആർ.ഡി.സി സംവിധാനം ഇല്ലാതാകുമെന്ന ആശങ്ക ഇതിനകം ഉയർന്നിട്ടുണ്ട്. എച്ച്.എം.സിയിലെ ചില അംഗങ്ങൾ ആർ.ഡി.സി ലാബ് ഇല്ലാതാകുന്നതിനെതിരെ യോഗത്തിൽ പ്രതിഷേധമറിയിച്ചിരുന്നു. എച്ച്.എം.സിയുടെ നിയന്ത്രണത്തിൽ ആർ.ഡി.സി ലാബ് നില നിർത്തണമെന്നാവശ്യപ്പെട്ട് അംഗമായിരുന്ന മാധവ വാര്യർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.