പാലക്കാട്: ജില്ലയിൽ സൈബർ, പോക്സോ കേസുകൾ വർധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. ജില്ലയിലെ പൊലീസിന്റെ ഔദ്യോഗിക വെബ്സെറ്റിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. 2021ൽ 30ഉം 2022ൽ 34ഉം കേസുകളായിരുന്നത് 2023ൽ 182 ആയി ഉയർന്നു. ക്രെഡിറ്റ്കാർഡ് തട്ടിപ്പുകൾ, അശ്ലീലചിത്രങ്ങളുടെയും വിഡിയോയുടെയും പ്രചാരണം എന്നിവയാണ് സൈബർ തട്ടിപ്പിൽ കൂടതലായും നടക്കുന്നത്.
പോക്സോ കേസുകളുടെ എണ്ണത്തിലും വർധനവ് ഉണ്ടായി. 2023ൽ ഒക്ടോബർ വരെ മാത്രം 321 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2022ൽ 295ഉം 2021ൽ 256 കേസുകളും ജില്ലയിൽ രജിസ്റ്റർ ചെയ്തു. കുട്ടികൾക്കെതിരായ കേസുകളുടെ എണ്ണത്തിലും വർധനവ് ഉണ്ടായിട്ടുണ്ട്. 2023ൽ ഒക്ടോബർ വരെ മാത്രം 138 ബലാത്സംഗ കേസുകൾ രജിസ്റ്റർ ചെയ്തു. 2022ൽ 133ഉം 2021ൽ 24ഉം സംഭവങ്ങളുണ്ടായി. തട്ടികൊണ്ടുപോകൽ 2021ൽ ഒരെണ്ണമെങ്കിൽ കഴിഞ്ഞ വർഷം 23ഉം 2023ൽ ഒക്ടോബർ വരെ 14 എണ്ണവും ഉണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.