ലോക്​ഡൗണ്‍: പട്ടാമ്പിയിൽ നഗരസഭ ചെയർമാൻ-–എം.എൽ.എ വാക്​പോര്​

പട്ടാമ്പി: നഗരസഭയിൽ ലോക്ഡൗൺ നീട്ടിയത് ആരോഗ്യവകുപ്പി‍െൻറയും പൊലീസി​െൻറയും നിർദേശങ്ങള്‍ മറികടന്നുകൊണ്ടാണെന്ന് ചെയർമാൻ കെ.എസ്.ബി.എ. തങ്ങൾ. എന്നാൽ, തെറ്റായ പ്രചാരണത്തിലൂടെ രാഷ്​ട്രീയ നാടകം കളിക്കുകയാണ് ഉത്തരവാദപ്പെട്ടവരെന്ന് മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ.

പട്ടാമ്പിയിലെ നാലു വിഭാഗം കച്ചവടക്കാരും നഗരസഭ ചെയര്‍മാനും ഉന്നയിച്ച കാര്യങ്ങൾ തള്ളിയാണ്​ കലക്​ടറില്‍ നിന്ന്​ ഇങ്ങനെയൊരു നടപടി ഉണ്ടായത്.

കലക്ടര്‍ ഭരണകക്ഷികളുടെ ചട്ടുകമായി പ്രവര്‍ത്തിക്കാതെ ജനങ്ങളുടെ വിശ്വാസം സംരക്ഷിക്കുന്ന വിധത്തില്‍ കൃത്യനിര്‍വഹണം നടത്തണമെന്നും രാഷ്​ട്രീയപ്രേരിതമായ ലോക്​ഡൗണ്‍ പിന്‍വലിക്കണമെന്നും ചെയര്‍മാന്‍ ആവശ്യപ്പെട്ടു.

എന്നാൽ, ആരോഗ്യവകുപ്പി​െൻറയും പൊലീസി​െൻറയും റിപ്പോർട്ട് അവഗണിച്ചാണ് ലോക്ഡൗൺ നീട്ടിയതെന്ന പ്രസ്താവന നടത്തുന്നത് വിവരമില്ലായ്‌മ അലങ്കാരമായി കൊണ്ടുനടക്കുന്നതുകൊണ്ടാണെന്ന് മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ. തിരിച്ചടിച്ചു. ലോക് ഡൗൺ നിശ്ചയിക്കുന്നത് എം.എൽ.എ അല്ല.

ജില്ലതല സമിതി ഓരോ ദിവസത്തെയും പരിശോധനാഫലം പരിശോധിച്ചാണ് തീരുമാനമെടുക്കുന്നത്. എം.എൽ.എ എന്ന നിലയിൽ തന്നെ ഉന്നം വെച്ചുകൊണ്ടുള്ള പ്രചാരണമാണ് ലോക്ഡൗണി​െൻറ പേരിൽ നടക്കുന്നതെന്നും എം.എൽ.എ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.