ലോക്ഡൗണ്‍: പട്ടാമ്പിയിൽ നഗരസഭ ചെയർമാൻ-–എം.എൽ.എ വാക്പോര്
text_fieldsപട്ടാമ്പി: നഗരസഭയിൽ ലോക്ഡൗൺ നീട്ടിയത് ആരോഗ്യവകുപ്പിെൻറയും പൊലീസിെൻറയും നിർദേശങ്ങള്‍ മറികടന്നുകൊണ്ടാണെന്ന് ചെയർമാൻ കെ.എസ്.ബി.എ. തങ്ങൾ. എന്നാൽ, തെറ്റായ പ്രചാരണത്തിലൂടെ രാഷ്ട്രീയ നാടകം കളിക്കുകയാണ് ഉത്തരവാദപ്പെട്ടവരെന്ന് മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ.
പട്ടാമ്പിയിലെ നാലു വിഭാഗം കച്ചവടക്കാരും നഗരസഭ ചെയര്‍മാനും ഉന്നയിച്ച കാര്യങ്ങൾ തള്ളിയാണ് കലക്ടറില്‍ നിന്ന് ഇങ്ങനെയൊരു നടപടി ഉണ്ടായത്.
കലക്ടര്‍ ഭരണകക്ഷികളുടെ ചട്ടുകമായി പ്രവര്‍ത്തിക്കാതെ ജനങ്ങളുടെ വിശ്വാസം സംരക്ഷിക്കുന്ന വിധത്തില്‍ കൃത്യനിര്‍വഹണം നടത്തണമെന്നും രാഷ്ട്രീയപ്രേരിതമായ ലോക്ഡൗണ്‍ പിന്‍വലിക്കണമെന്നും ചെയര്‍മാന്‍ ആവശ്യപ്പെട്ടു.
എന്നാൽ, ആരോഗ്യവകുപ്പിെൻറയും പൊലീസിെൻറയും റിപ്പോർട്ട് അവഗണിച്ചാണ് ലോക്ഡൗൺ നീട്ടിയതെന്ന പ്രസ്താവന നടത്തുന്നത് വിവരമില്ലായ്‌മ അലങ്കാരമായി കൊണ്ടുനടക്കുന്നതുകൊണ്ടാണെന്ന് മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ. തിരിച്ചടിച്ചു. ലോക് ഡൗൺ നിശ്ചയിക്കുന്നത് എം.എൽ.എ അല്ല.
ജില്ലതല സമിതി ഓരോ ദിവസത്തെയും പരിശോധനാഫലം പരിശോധിച്ചാണ് തീരുമാനമെടുക്കുന്നത്. എം.എൽ.എ എന്ന നിലയിൽ തന്നെ ഉന്നം വെച്ചുകൊണ്ടുള്ള പ്രചാരണമാണ് ലോക്ഡൗണിെൻറ പേരിൽ നടക്കുന്നതെന്നും എം.എൽ.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.