പ്ലസ്​വൺ: സീറ്റ്​ കിട്ടാതെ നട്ടംതിരിഞ്ഞ്​ വിദ്യാർഥികൾ; അ​ൺ എ​യ്​​ഡ​ഡി​ൽ സീ​റ്റ്​ വ​ർ​ധി​പ്പി​ച്ച്​ ത​ടി​ത​പ്പാ​ൻ സ​ർ​ക്കാ​ർ

പാ​ല​ക്കാ​ട്​: പ്ല​സ്​​വ​ൺ സീ​റ്റ്​ ഉ​റ​പ്പി​ല്ലാ​ത്ത​തി​നാ​ൽ പ​ഠ​നം പ്ര​തി​സ​ന്ധി​യി​ലാ​യി ജി​ല്ല​യി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന്​ വി​ദ്യാ​ർ​ഥി​ക​ൾ. അ​ൺ എ​യ്​​ഡ​ഡി​ൽ സീ​റ്റ്​ വ​ർ​ധി​പ്പി​ക്കു​മെ​ന്ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​നം കൊ​ണ്ട്​ പ്ര​ശ്​​നം പ​രി​ഹ​രി​ക്ക​പ്പെ​ടു​ക​യി​ല്ല. നാ​ലാ​യി​ര​ത്തി​​ലേ​റെ സീ​റ്റു​ക​ൾ ജി​ല്ല​യി​െ​ല അ​ൺ എ​യ്​​ഡ​ഡ്​ വി​ദ്യാ​ല​യ​ങ്ങ​ളി​ലു​ണ്ട്. ഇൗ ​സ്​​കൂ​ളി​ൽ ചേ​ർ​ന്ന്​ പ​ഠി​ക്കാ​ൻ ഉ​യ​ർ​ന്ന ഫീ​സ്​ ന​ൽ​ക​ണം. പാ​വ​പ്പെ​ട്ട കു​ട്ടി​ക​ൾ​ക്ക്​ ഇ​ത്​ താ​ങ്ങാ​ൻ പ​റ്റാ​ത്ത​താ​ണ്. ഇ​തു​മൂ​ലം അ​ൺ എ​യ്​​ഡ​ഡ്​ സ്​​കൂ​ളു​ക​ളി​ൽ മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലും സീ​റ്റ്​ ഒ​ഴി​ഞ്ഞു​കി​ട​ന്നി​രു​ന്നു.

പ്ല​സ്​​വ​ൺ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​നു​ള്ള ആ​ദ്യ അ​ലോ​ട്ട്​​മെൻറി​ൽ ജി​ല്ല​യി​ൽ ​സീ​റ്റു​റ​പ്പാ​യ​ത്​ 20,096 പേ​ർ​ക്ക്​ മാ​ത്രം. പ്ല​സ്​​വ​ൺ പ്ര​വേ​ശ​ന​ത്തി​ന്​ അ​പേ​ക്ഷി​ച്ച 43,010 വി​ദ്യാ​ർ​ഥി​ക​ളി​ൽ പ​കു​തി​യ​ല​ധി​കം പേ​രും സീ​റ്റ്​ കി​ട്ടാ​തെ പു​റ​ത്താ​ണ്. ര​ണ്ടാം അ​ലോ​ട്ട്​​മെൻറി​ലേ​ക്ക്​​ 4249 മെ​റി​റ്റ്​ സീ​റ്റു​ക​ൾ മാ​ത്ര​മാ​ണ്​ ബാ​ക്കി.

വ​ർ​ഷ​ങ്ങ​ളാ​യി തെ​ക്ക​ൻ ജി​ല്ല​ക​ളി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സീ​റ്റു​ക​ൾ ഒ​ഴി​ഞ്ഞു​കി​ട​ക്കു​േ​മ്പാ​ഴാ​ണ്​ മ​ല​ബാ​റി​ൽ സീ​റ്റ്​ ല​ഭി​ക്കാ​തെ വി​ദ്യാ​ർ​ഥി​ക​ൾ പു​റ​ത്തി​രി​ക്കു​ന്ന​ത്. അ​ൺ എ​യ്​​ഡ​ഡി​ൽ സീ​റ്റ്​ കൂ​ട്ടി പ്ര​ശ്​​നം പ​രി​ഹ​രി​ച്ചെ​ന്ന്​ വ​രു​ത്താ​നാ​ണ്​ സ​ർ​ക്കാ​ർ ശ്ര​മം. ജി​ല്ല​യി​ൽ 133 സ​ർ​ക്കാ​ർ, എ​യ്​​ഡ​ഡ്​ സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി 483 ബാ​ച്ചു​ക​ളി​ലാ​യി ആ​കെ​യു​ള്ള​ത്​ 24,150 പ്ല​സ്​​വ​ൺ സീ​റ്റു​ക​ളാ​ണ്.

പ​രി​ഹാ​രം പു​തി​യ ബാ​ച്ചു​ക​ൾ

പാ​ല​ക്കാ​ട്​: 20 ആ​നു​പാ​തി​ക സീ​റ്റ്​ വ​ർ​ധ​ന ഗു​ണ​ത്തേ​ക്കാ​ൾ ഏ​റെ ദോ​ഷ​മാ​ണ്​ ചെ​യ്യു​ന്ന​ത്. 50 കു​ട്ടി​ക​ൾ പ​ഠി​ക്കേ​ണ്ട ക്ലാ​സി​ൽ ​ഇ​തോ​ടെ 60 പേ​രാ​ണ്​ ഇ​രു​ന്ന്​ പ​ഠി​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ പു​തി​യ ബാ​ച്ചു​ക​ൾ അ​നു​വ​ദി​ക്കു​ക​യാ​ണ്​ ഏ​ക പ​രി​ഹാ​രം. ക​ഴി​ഞ്ഞ വ​ർ​ഷം പ്ല​സ്​​വ​ൺ പ്ര​വേ​ശ​നം കി​ട്ടാ​തെ പോ​യ ജി​ല്ല​യി​ലെ 6274 കു​ട്ടി​ക​ളാ​ണ്​ സ്​​കോ​ൾ കേ​ര​ള​യി​ൽ ചേ​ർ​ന്ന്​ പ​ഠി​ച്ച​ത്. ഇ​ത്ത​വ​ണ​യും അ​ഡ്​​മി​ഷ​ൻ കി​ട്ടാ​ത്ത കു​ട്ടി​ക​ൾ​ക്ക്​ ഒാ​പ​ൺ സ്​​കൂ​ളി​ൽ അ​ഭ​യം തേ​ടേ​ണ്ടി​വ​രും.

Tags:    
News Summary - Plus One: Students without getting seat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.