പാലക്കാട്: പ്ലസ്ടുവിൽ വിജയശതമാനത്തിൽ ജില്ല തുടർച്ചയായി രണ്ടാം വർഷവും പിന്നോട്ട്. ഈ വർഷം ഹയർ സെക്കൻഡറിയിൽ 78.95 ശതമാനമാണ് വിജയം. മുൻ വർഷത്തേക്കാൾ 0.92 ശതമാനം കുറവ്. ശതമാനക്കണക്കിൽ മുൻവർഷം കുറവുണ്ടായിരുന്നത് 6.12 ശതമാനം ആയിരുന്നെങ്കിൽ ആ ശതമാനക്കണക്ക് ഒന്നിന് താഴെയാക്കാൻ പറ്റിയെന്നതാണ് ആശ്വാസം.
ഏതായാലും പ്രതിവർഷം പ്ലസ് ടു വിജയശതമാനം കുറഞ്ഞുവരികയാണെന്നത് ആശങ്കക്കിടയാക്കുന്നു. ഇൗവർഷം ജില്ലയിൽ ഒമ്പത് വിദ്യാർഥികൾ 1200ൽ 1200ഉം കരസ്ഥമാക്കി. എച്ച്.എസ്.എസ് വിഭാഗത്തില്‍ രണ്ട് സ്പെഷല്‍ സ്കൂള്‍ ഉള്‍പ്പടെ നാല് സ്കൂളുകള്‍ക്കാണ് നൂറുമേനി വിജയം. കഴിഞ്ഞവര്‍ഷത്തേതുപോലെ ഈവർഷവും പത്താം സ്ഥാനത്താണ്. ഗവ. എയ്ഡഡ് സ്കൂളുകളില്‍ ശബരി എച്ച്.എസ്.എസ് പള്ളിക്കുറുപ്പും സർക്കാർ സ്കൂളുകളില്‍ ചിറ്റൂര്‍ ഗവ. വിക്ടോറിയ ഹയര്‍സെക്കന്‍ഡറി സ്കൂളും ഒന്നാമതെത്തി.
148 സ്കൂളുകളിലായി ഇത്തവണ പരീക്ഷ എഴുതിയത് 31738 പേർ. കഴിഞ്ഞവർഷത്തേക്കാൾ 1278 പേർ കൂടുതൽ. ഇവരിൽ 25056 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞവർഷം ജില്ലയിൽ 79.87 ശതമാനം പേർ ഉപരിപഠനത്തിന് അർഹത നേടിയിരുന്നു. 2021ലാകട്ടെ 85.99 ശതമാനം പേരും.
ഇത്തവണ സമ്പൂർണ എ പ്ലസുകാരുടെ എണ്ണത്തിലും ജില്ല മെച്ചപ്പെട്ടു. ഈ വർഷം മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയത് 2238 പേരാണ്. കഴിഞ്ഞവർഷം 2055 പേർ മാത്രമേ സമ്പൂർണ എ പ്ലസ് നേടിയിരുന്നുള്ളൂ.ഓപൺ സ്കൂളിലും (സ്കോൾ കേരള) വിജയശതമാനത്തിൽ അൽപം വർധനവുണ്ട്. ഈ വർഷം 40.73 ശതമാനമാണ് വിജയം. കഴിഞ്ഞവർഷം 38.89 ശതമാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ. 2021ൽ ഇത് 46.24 ശതമാനമായിരുന്നു. ഈ വർഷം പരീക്ഷ എഴുതിയ 4459 വിദ്യാർഥികളിൽ 66 പേർ സമ്പൂർണ എ പ്ലസ് നേടി.
ആലത്തൂർ ബി.എസ്.എസ് ഗുരുകുലം, വെസ്റ്റ് യാക്കര ശ്രവണ സംസാര എച്ച്.എസ്.എസ്, ഒറ്റപ്പാലം ഗവ. വി.എച്ച്.എസ്.എസ് ഫോർ ഡഫ്, സെന്റ് തോമസ് ജി.എച്ച്.എസ്.എസ് കല്ലേകുളങ്ങര എന്നീ സ്കൂളുകൾ നൂറു ശതമാനം വിജയം നേടി.
പാലക്കാട്: വി.എച്ച്.എസ്.ഇയിൽ ജില്ലയിൽ വിജയശതമാനം കുതിച്ചു.79.44 ശതമാനം വിജയം നേടി ആറാം സ്ഥാനത്താണ് ജില്ല. കഴിഞ്ഞ വർഷം 71.03 ശതമാനം പേർ ഉപരിപഠനയോഗ്യത നേടിയിരുന്നെങ്കിൽ ഇത്തവണ 79.44 ശതമാനമായി.1834 പേരാണ് പരീക്ഷ എഴുതിയിരുന്നത്. ഉപരിപഠന നേടിയത് 1457 പേർ.
•സ്കൂളുകൾ- 148
•രജിസ്റ്റർ ചെയ്തവർ- 32004
•പരീക്ഷ എഴുതിയവർ - 31738
•വിജയികൾ - 25056
•വിജയശതമാനം - 78.95
•സമ്പൂർണ്ണ എ പ്ലസ് - 2238
1. ശ്രവണ സംസാര എച്ച്.എസ്.എസ് വെസ്റ്റ് യാക്കര
2. ഒറ്റപ്പാലം ഗവ. വി.എച്ച്.എസ്.എസ് ഫോർ ഡഫ്
3. ബി.എസ്.എസ് ഗുരുകുലം ആലത്തൂർ
4.സെന്റ് തോമസ് ജി.എച്ച്.എസ്.എസ് കല്ലേകുളങ്ങര
2013- 75.925
2014- 73.92%
2015- 79.33%
2016- 78.18%
2017- 79.18%
2018- 79.69%
2019- 80.33%
2020- 80.29%
2021- 85.99%
2022- 79.87%
2023- 78.95 %
2013- 30.99%
2014- 28%
2015 - 27.96%
2016 - 27.17%
2017 - 22.84%
2018 - 29.74%
2019 - 37.30%
2020 - 36.60%
2021- 46.24%
2022- 38.89%
2023- 40.73 %
1. നിത നസ്രിൻ (സയൻസ്), സി.ജി.എച്ച്.എസ്.എസ് വടക്കഞ്ചേരി
2. കാവേരി നായർ (സയൻസ്), ഗവ. എച്ച്.എസ്.എസ് പട്ടാമ്പി
3. എം. അഭിജിത് (സയൻസ്), ഭാരത് മാതാ എച്ച്.എസ്.എസ് ചന്ദ്രനഗർ പാലക്കാട്
4. ആർ. ശിവാനി (ഹ്യൂമാനിറ്റീസ്) ചളവറ എച്ച്.എസ്.എസ് പാലക്കാട്
5. എം.ജെ. നവ്യ (സയൻസ്) എം.എൻ.കെ.എം.എസ്.എച്ച്.എസ്.എസ് ചിറ്റിലഞ്ചേരി, പാലക്കാട്
6. മേഘ ഗുപ്ത (സയൻസ്), എം.എൻ.കെ.എം ഗവ.എച്ച്.എസ്.എസ് പുലാപ്പറ്റ, പാലക്കാട്
7. കെ. അഹല്യ (ഹ്യുമാറ്റീസ്) ഗവ. ബോയ്സ് എച്ച്.എസ്.എസ് നെന്മാറ, പാലക്കാട്
8. എസ്. സ്നേഹ (സയൻസ്) സി.ജി.എച്ച്.എസ്.എസ് വടക്കഞ്ചേരി, പാലക്കാട്
9.എച്ച്. അഫ്ര (ഹ്യുമാനിറ്റീസ്) ഗവ. ഗേൾസ് എച്ച്.എസ്.എസ് നെന്മാറ, പാലക്കാട്
പാലക്കാട്: ഇക്കുറിയും പതിവുതെറ്റിയില്ല, നൂറുശതമാനത്തിന്റെ അഭിമാനം, ശ്രവണ സംസാരക്കിത് പരിമിതികളോട് പൊരുതി നേടിയ വിജയം. ശ്രവണവൈകല്യമുള്ള കുട്ടികൾ പഠിക്കുന്ന സ്കൂളിൽനിന്ന് പ്ലസ്ടുവിന് 10 വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്.
സ്വന്തം മകൾ ദീപ്തിയുടെ വിദ്യാഭ്യാസ കാലത്താണ് കഴിമ്പ്രം ഗോപിക്ക് ശ്രവണ സംസാരയുടെ ആശയം മനസ്സിലുദിച്ചത്. മകൾക്ക് കൂട്ടായി അവളെപ്പോലെ തന്നെ മിടുക്കികളെ ചേർത്ത് ഒരുവിദ്യാലയം. ഇന്ന് 140 വിദ്യാർഥികൾ പഠിക്കുന്ന സ്കൂളായി വളർന്നു. ദീപ്തി ഇന്ന് ഇതേ സ്കൂളിലെ അധ്യാപികയാണ്. ദീപ്തിക്ക് പുറമെ 17ലധികം സർക്കാർ ജോലിക്കാർ സ്കൂളിൽനിന്ന് പഠിച്ചിറങ്ങിയവരുടെ കൂട്ടത്തിലുണ്ട്.
സ്കൂളിൽ സ്പീച്ച് തെറാപ്പി നൽകുന്നത് കൊണ്ടുതന്നെ മിക്ക കുട്ടികളും സംസാരിക്കുന്നവരാണ്. 2014ലാണ് സ്കൂളിന് എയ്ഡഡ് അംഗീകാരം ലഭിച്ചത്. അന്നുമുതൽ ഇന്നുവരെ സമ്പൂർണ വിജയം സ്‍കൂളിനൊപ്പമുണ്ട്. പ്ലസ് ടുവിന് ദിവസവേതനക്കാരായ അധ്യാപകരാണ് നിലവിലുള്ളത്. കുട്ടികൾ അധ്യാപകരുടെ ചുണ്ടുകളുടെ ചലനം ഉപയോഗിച്ച് വേണം കാര്യങ്ങൾ മനസ്സിലാക്കാൻ. അധ്യാപകർ മാറിമാറി വരുന്നത് ഇവർക്ക് വെല്ലുവിളിയാവുകയാണെന്ന് സ്കൂൾ മാനേജർ കഴിമ്പ്രം ഗോപി പറയുന്നു. ഈ സാഹചര്യത്തിൽ പരിചിതരായ മറ്റുവിഭാഗങ്ങളിലെ അധ്യാപകർ എത്തിയാണ് വിദ്യാർഥികളെ സഹായിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.