പാലക്കാട്: ജില്ലയിൽ വേനലിന്റെ കാഠിന്യം കൂടിയതോടെ ദാഹശമനികളും ശീതള പാനീയ വിൽപനയും വർധിച്ചു. ഇതോടെ ശരീരത്തിന് ഹാനികരമാകുന്ന ഉൽപന്നങ്ങൾ വിപണിയിൽ സുലഭമകാൻ തുടങ്ങി. സ്ഥാപനങ്ങളുടെ മേൽവിലാസം, ചേരുവ തുടങ്ങി ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെ മാനദണ്ഡങ്ങൾ എന്നിവയെല്ലാം കാറ്റിൽ പറത്തിയാണ് ഇത്തരം ഉൽപന്നങ്ങൾ വിപണിയിലെത്തുന്നത്. നിലവിൽ മാർക്കറ്റിലുള്ള പ്രധാന ബ്രാൻഡിനോട് സാദൃശ്യമുള്ള ഉൽപന്നങ്ങളുടെ ലേബലുകളാണ് ഇതിൽ പ്രധാനമായും ഉപയോഗിക്കുന്നത്.
ജില്ലയിൽ ഉത്സവങ്ങളും വേലകളും ആരംഭിച്ചതോടെ ഇത്തരം കേന്ദ്രങ്ങളിലും ഇതിനു പുറമെ ഗ്രാമീണമേഖലയിലുമാണ് പ്രധാനമായും വിൽപന നടക്കുന്നത്. കച്ചവടക്കാർക്ക് ഉയർന്ന ലാഭം കൊടുക്കുന്നതിനാൽ ഗുണമേന്മ കുറഞ്ഞ ഉൽപന്നങ്ങളെ അനുകൂലിക്കുന്നവരുമുണ്ട്. ചേരുവയിലും അളവിലും വലിയ തട്ടിപ്പും നടക്കുന്നു. ഐസ്ക്രീമിനുവേണ്ടി ഉപയോഗിക്കുന്നത് ഗുണമേന്മ കുറഞ്ഞ ഐസും, പാലുൽപന്നങ്ങളുമാണ്.
ഇത്തരം ഉൽന്നങ്ങൾ വയറിളക്കം, വയറുവേദന, ഛർദി തുടങ്ങിയ അസുഖങ്ങൾക്ക് കാരണമാകുമെന്ന് അരോഗ്യവകുപ്പ് ജീവനക്കാർ പറയുന്നു. പ്രാധാനമായും കുഞ്ഞുങ്ങളെ ലക്ഷ്യമിട്ട് വിപണിയിൽ എത്തിക്കുന്ന ഉൽപന്നങ്ങൾ തടയാൻ ആരോഗ്യവകുപ്പും, ഭക്ഷ്യസുരക്ഷവകുപ്പിന്റെയും ഇടപെടൽ കാര്യഷമമല്ലെന്നും പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.