അഗളി: നിരോധനം നിലനിൽക്കെ അട്ടപ്പാടിയിലേക്ക് വില്പനയ്ക്കായി തമിഴ്നാട്ടിൽ നിന്ന് കൊണ്ടുവന്ന പന്നിയിറച്ചി മൃഗ സംരക്ഷണ വകുപ്പും ആരോഗ്യ വകുപ്പും സംയുക്തമായി പിടികൂടി. ആഫ്രിക്കൻ പന്നിപ്പനി പടരുന്ന സാഹചര്യത്തിലാണ് അന്യസംസ്ഥാനങ്ങളിൽ നിന്നുമുള്ള പന്നിയിറച്ചി സംസ്ഥാനത്തേക്ക് കടത്തുന്നതിന് സർക്കാർ വിലക്ക് ഏർപ്പെടുത്തിയത്.
ഇരുചക്രവാഹനങ്ങളിൽ വ്യാപകമായി അട്ടപ്പാടിയിലേക്ക് തമിഴ്നാട്ടിൽ നിന്ന് പന്നിയിറച്ചി എത്തുന്നത് വാർത്തയായിരുന്നു. ഇരുചക്രവാഹനത്തിൽ കടത്തിയ 50 കിലോ ഇറച്ചിയാണ് നായ്ക്കർ പാടിയിലെ മൃഗസംരക്ഷണ വകുപ്പ് ചെക്ക് പോസ്റ്റിൽ പിടികൂടി നശിപ്പിച്ചത്. കടത്താൻ ശ്രമിച്ചയാൾക്ക് പിഴ ചുമത്തി വാഹനം വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.