ലോക്ഡൗണിൽ ദുരിതത്തിലായ സാധാരണക്കാരുടെ കുത്തിനുപിടിക്കുകയാണ് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ. േകാവിഡ് ഒന്നാംതരംഗത്തിൽ അടിമുടി ദുരിതക്കയത്തിലായവർ ജീവിതം തിരികെ പിടിക്കാനുള്ള തത്രപ്പാടിൽ കഴിയവെയാണ് ഇടിത്തീപോലെ രണ്ടാം തരംഗം വന്നത്. ഇതോടെ പലരും വായ്പ തിരിച്ചടക്കാൻ കഴിയാതെ, ജീവിതം ചോദ്യചിഹ്നമായി തുടരുന്നതിനൊപ്പം ധനകാര്യസ്ഥാപനങ്ങളുടെ ഭീഷണിയും നേരിടുകയാണ്.
പാലക്കാട്: ലോക്ഡൗണിൻ തുടരുമ്പോഴും ഇടപാടുകാരെ വലച്ച് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ. ലോക്ഡൗണിൽ ദുരിതത്തിലായ സാധാരണക്കാരുടെ സാഹചര്യം മുതലെടുത്ത് പുതുതലമുറ ധനകാര്യസ്ഥാപനങ്ങൾ മൈക്രോ ഫിനാൻസിലൂടെ സാധാരണക്കാരിലേക്ക് നുഴഞ്ഞ് കയറുകയായിരുന്നു. നിരവധിയാളുകൾക്കാണ് നിർബന്ധിച്ച് വായ്പ നൽകിയത്. ആദ്യ ലോക്ഡൗണിൽ തകർന്ന കച്ചവടങ്ങൾ പുനഃസ്ഥാപിക്കാനും തൊഴിൽ വിപുലപ്പെടുത്താനുമായി നിരവധിപേരാണ് ഇത്തരം സ്ഥാപനങ്ങളിൽനിന്ന് വായ്പയെടുത്തത്.
എന്നാൽ, വായ്പയുടെ കാലാവധി അടുത്തതോടെ കത്തിലൂടെയും ഫോൺ വഴിയും നേരിട്ടും വായ്പ തിരിച്ചടക്കാൻ ആവശ്യപ്പെടുന്നതിനൊപ്പം ഭീഷണിയും ഉയർന്നതോടെയാണ് പലരും കെണി മനസ്സിലാക്കിയത്. ദീർഘകാലാടിസ്ഥാനത്തിലുള്ള ഉപഭോക്തൃ വായ്പകളും വാഹന വായ്പ ഉപഭോക്താക്കളുമാണ് ഏറെ കുടുങ്ങിയത്. ഇത്തരം വായ്പകളിൽ ഭൂരിഭാഗവും എടുത്തിരിക്കുന്നത് പുതുതലമുറ ബാങ്കുകളിൽനിന്ന് ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുമാണ്.
പൊതുമേഖല ധനകാര്യസ്ഥാപനങ്ങൾ നാലുശതമാനം മുതൽ സ്വർണ പണയ വായ്പ ഈടാക്കുമ്പോൾ സ്വകാര്യ ധനസ്ഥാപനങ്ങൾ ചിലത് 24 ശതമാനത്തിൽ മുകളിലാണ് ഈടാക്കുന്നത്. മാത്രമല്ല, പല സ്ഥാപനങ്ങളിലും 90 ദിവസം മുതലുള്ള സ്വർണ വായ്പ നിശ്ചിത കാലാവധിയുറപ്പിച്ചാണ് നൽകുന്നത്. കാലാവധിക്കകം ആഭരണം തിരികെ എടുത്തിെല്ലങ്കിൽ പലിശയുടെ തോത് പിന്നെയും വർധിക്കും.
സ്വർണത്തിെൻറ മാർക്കറ്റ് വിലയുടെ 90 ശതമാനവും വായ്പ നൽകും. നിമിഷനേരം കൊണ്ട് സംഖ്യ ലഭിക്കുമെന്നതിനാലും സാധാരണക്കാരിൽ പലരും ഇത്തരം സ്ഥാപനങ്ങളെയാണ് ആശ്രയിക്കുന്നത്. മാർക്കറ്റ് വിലയുടെ 90 ശതമാനം കിട്ടുന്നതിനാലും ഉയർന്ന പലിശ ഈടക്കുന്നതിനാലും പണയപെടുത്തിയ ആഭരണങ്ങൾ ഇത്തരം സ്ഥാപനങ്ങൾ തട്ടിയെടുക്കുന്നതാണ് പതിവ്.
പെട്ടി ഓട്ടോറിക്ഷ മുതൽ ലോറി ഉൾപ്പെടെ സംസ്ഥാനത്ത് അഞ്ച് ലക്ഷത്തോളം ചരക്ക് വാഹനങ്ങളാണുള്ളത്. ഭൂരിപക്ഷം വാഹന ഉടമകളും വായ്പയെടുത്ത് സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വാങ്ങി ഉപജീവനം നടത്തുന്നവരാണ്. സെക്കൻഡ് ഹാൻഡ് വാഹനങ്ങൾക്ക് ദേശാസാൽകൃത-ഷെഡ്യൂൾഡ് ബാങ്കുകൾ വായ്പ അനുവദിക്കാത്തതിനാൽ ഇവർ റിസർവ് ബാങ്കിെൻറ അംഗീകാരത്തോടുകൂടി രജിസ്ട്രർ ചെയ്ത് പ്രവർത്തിച്ചുവരുന്ന സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽനിന്നാണ് വായ്പ എടുക്കുന്നത്.
ലോക്ഡൗണും, ഇപ്പോഴത്തെ കോവിഡ് 19 നിയന്ത്രണങ്ങളും കാരണം ചരക്ക് കടത്ത് പൂർവ സ്ഥിതിയിൽ അല്ലാത്തതിനാൽ തിരിച്ചടവ് പൂർണമായും മുടങ്ങിയവർ നിരവധിയാണ്. ഇതോടെ പലിശയും പിഴപലിശയും, മറ്റു അധിക സംഖ്യയുമാണ് ഈടാക്കുന്നത്.
സംസ്ഥാനത്ത് 12500ഓളം സ്വകാര്യ ബസുകളാണ് നിരത്തിലോടുന്നത്. ഇവയിൽ 5 ലക്ഷം മുതൽ 20 ലക്ഷം വരെ വായ്പയെടുത്താണ് 80 ശതമാനവും നടത്തി കൊണ്ടുപോകന്നത്. സ്വകാര്യ ധനകാര്യസ്ഥാപനങ്ങളിൽ പ്രമാണം പണയപ്പെടുത്തിയാണ് വായ്പ തരപ്പെടുത്തുന്നത്. നിലവിലെ സാഹചര്യത്തിൽ ബസ് വ്യവസായം നഷ്ടം സഹിച്ചാണ് നടത്തികൊണ്ടുപോകുന്നത്. വായ്പ തിരിച്ചടവുകൾ മുടങ്ങിയതോടെ സ്വകാര്യ ഫൈനാൻസ് കമ്പനികൾ മുന്നറിയിപ്പു നൽകിയതോടെ കിടപ്പാടം പോലും നഷ്ടപെടുന്ന സാഹചര്യമാണുള്ളത്.
പുതുതലമുറ ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും വായ്പ തിരിച്ചടവ് നേരിട്ട് സ്വീകരിക്കാറില്ല. പകരം ഉപഭോക്താവിൻറെ സേവിങ് അക്കൗണ്ടുമായി ബന്ധപ്പെടുത്തുകയാണ് ചെയ്യുന്നത്. ലോക്ഡൗൺ സാഹചര്യത്തിൽ പല സ്ഥാപനങ്ങളും അടച്ചിട്ടതോടെ വായ്പ തിരിച്ചടവിൽ മുടക്കം സംഭവിച്ചിട്ടുണ്ട്. ഇവരിൽനിന്ന് പിഴ പലിശയും മതിയായ തുകയില്ലാത്തതിനാൽ ചെക്കുകൾ മടങ്ങിയതിനാൽ അധിക തുകയും അടക്കുന്നതിനുള്ള അറിയിപ്പും വന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.