പാലക്കാട്: എൻ.ഡി.എ വിമത സ്ഥാനാര്‍ഥിയായി മത്സരിച്ച ലക്കിടി-പേരൂരിലെ അശോക് കുമാര്‍, മരുതറോഡിലെ ശ്രീജ രാജേന്ദ്രന്, തേങ്കുറുശ്ശിയിലെ എം. ശ്യാംകുമാര്‍, ഒറ്റപ്പാലം നഗരസഭയിലെ സ്മിത നാരായണന് എന്നിവരെയും എൻ.ഡി.എ സ്ഥാനാര്‍ഥികൾക്കെതിരെ പ്രവര്‍ത്തിച്ച ആലത്തൂരിൽനിന്നുള്ള സംസ്ഥാന കൗണ്‍സില്‍ അംഗം എം.കെ. ലോകനാഥന്, ജില്ല കമ്മിറ്റി അംഗം ബി.കെ. ശ്രീലത, ലക്കിടിപേരൂര്‍ ഗ്രാമപഞ്ചായത്ത് കമ്മിറ്റി അംഗം എന്‍. തിലകന്, കര്‍ഷകമോര്‍ച്ച ലക്കിടി-പേരൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഉണ്ണികൃഷ്ണന് എന്നിവരെ ബി.ജെ.പിയിൽനിന്നു പുറത്താക്കി.
പാർട്ടിയുടെ പൂക്കോട്ടുകാവ്, തേങ്കുറുശ്ശി, കണ്ണാടി പഞ്ചായത്ത് കമ്മിറ്റികൾ പിരിച്ചു വിട്ടതായും ജില്ല അധ്യക്ഷൻ അഡ്വ. ഇ. കൃഷ്ണദാസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.