എലവഞ്ചേരി: പ്രാദേശിക മത്സ്യം വളർത്തലിന് പ്രിയമേറുന്നു. ലോക്ഡൗൺ കാലത്ത് നാടും നഗരവും അനക്കമില്ലാതായതോടെ ഒരുകൂട്ടം ചെറുപ്പക്കാർ വീടുകളിൽ മത്സ്യക്കുഞ്ഞുങ്ങെള വളർത്തി വരുമാന മാർഗമുണ്ടാക്കുകയാണ്.
കൊല്ലങ്കോട്, എലവഞ്ചേരി പ്രദേശങ്ങളിലെ എട്ടിലധികം ചെറുപ്പക്കാരാണ് വീട്ടുവളപ്പിൽ മത്സ്യക്കുഞ്ഞുങ്ങളെ ഉൽപാദിപ്പിച്ച് വിപണനം നടത്തുന്നത്. ഫിഷറീസ് വകുപ്പിലെ പരിശീലനം നേടിയാണ് മത്സ്യങ്ങളെയും കുഞ്ഞുങ്ങളെയും വളർത്തി വിൽപന നടത്തുന്നത്.
ഡിമാൻഡ് ഉള്ളതിനാൽ ഇവരുടെ സംരംഭം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കാൻ തയാറെടുക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.