ആലത്തൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ തരൂർ ഗ്രാമപഞ്ചായത്തിലെ 13ാം വാർഡായ തരൂരിൽ നടക്കുന്നത് രാജവംശക്കാർ തമ്മിലുള്ള പെൺപോരാട്ടം. പാലക്കാട്ടുശ്ശേരി രാജ വംശത്തിെൻറ ആസ്ഥാനമായിരുന്നു തരൂർ സ്വരൂപത്തിലാണ് രാജകീയ പോരാട്ടം.
വനിത സംവരണമാണ്. മൂന്ന് മുന്നണികളുടെ സ്ഥാനാർഥികളും രാജകുടുംബാംഗങ്ങളാണ്. യു.ഡി.എഫ് സ്ഥാനാർഥി പ്രമീള ബാലകൃഷ്ണൻ, എൽ.ഡി.എഫിൽ ഇ. രമണി, എൻ.ഡി.എയിൽ ടി.കെ. സിന്ധു എന്നിവരാണ് മത്സരിക്കുന്നത്. മൂവരും ആദ്യമായി മത്സരിക്കുന്നവരാണ്.
ആശ വർക്കറാണ് പ്രമീള ബാലകൃഷ്ണൻ. ഐ.സി.ഡി.എസ് റിട്ട. സൂപ്പർ വൈസറാണ് ഇ. രമണി, വീട്ടമ്മയാണ് ടി.കെ. സിന്ധു. തരൂർ വാർഡിലെ വോട്ടർമാരിലേറെയും രാജകുടുംബവുമായി ബന്ധപ്പെട്ട വിഭാഗത്തിൽപ്പെട്ടവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.