കൊല്ലങ്കോട്: സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ) ജനിതക രോഗം ബാധിച്ച കുഞ്ഞിനെ രക്ഷിക്കാൻ നാട് കൈകോർക്കുന്നു. കൊല്ലങ്കോട് മേട്ടുപ്പാളയം പറക്കളം സ്വദേശി രാജേഷ് തരൂർ, പഴമ്പാലക്കോട് കൃഷ്ണൻകോവിൽ പാവടി സ്വദേശിനി സുകന്യ ദമ്പതികളുടെ മകൾ ആറുമാസം പ്രായമായ റിഷ് വികക്കായാണ് ജനപ്രതിനിധികളും നാട്ടുകാരും കൈ കോർക്കുന്നത്. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലുള്ള റിഷ് വികക്ക് 16 കോടിയിലധികം രൂപയാണ് ആവശ്യമുള്ളത്.
നിലവിൽ 6.60 ലക്ഷത്തിന്‍റെ മരുന്നാണ് നൽകുന്നത്. സ്വകാര്യ സ്ഥാപനത്തിൽ തൊഴിലെടുക്കുന്ന രാജേഷിന് നിലവിലെ ചികിത്സ ചെലവുകൾ താങ്ങാനാവാത്ത സ്ഥിതിയാണ്. 31ന് പൊറ്റയിൽ ചേരുന്ന യോഗത്തിൽ നെന്മാറ, തരൂർ, ആലത്തൂർ മണ്ഡലത്തിലെ എം.എൽ.എമാരുടെ സാന്നിധ്യത്തിൽ വിപുലമായ കമ്മിറ്റി രൂപവത്കരിക്കുമെന്ന് സംഘാടക സമിതി ചെയർമാൻ കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. സത്യപാൽ പറഞ്ഞു. നിലവിൽ റിഷ് വികയുടെ അച്ഛൻ രാജേഷ്, കമ്മിറ്റി കൺവീനർ സുധീഷ് എന്നിവർ ചേർന്ന് പഞ്ചാബ് നാഷനൽ ബാങ്കിന്‍റെ കൊല്ലങ്കോട് ശാഖയിൽ ജോയന്‍റ് അക്കൗണ്ട് എടുത്തിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 4296000100106766. ഐ.എഫ്.എസ്.സി: PUNB0429600. ഫോൺ: 88489 60359.
വിദ്യാർഥിനിയുടെ മജ്ജമാറ്റിവെക്കൽ ചികിത്സക്കായി 'കാരുണ്യ വിപ്ലവം'
പാലക്കാട്: രക്താർബുദം ബാധിച്ച് മജ്ജ മാറ്റിവെക്കലിന് നിർദേശിക്കപ്പെട്ട കണ്ണാടി ചാത്തൻതറയിലെ പത്താംക്ലാസ് വിദ്യാർഥിനി അനീഷക്കായി കാരുണ്യ വിപ്ലവവുമായി ദയ ചാരിറ്റബിൾ
ട്രസ്റ്റ്.
കണ്ണാടി പഞ്ചായത്ത് ഭരണസമിതിയും ആലത്തൂർ ബി.എസ്.എസ് ഗുരുകുലവും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഞായറാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് ആറുവരെയാണ് 'കാരുണ്യ വിപ്ലവം' പേരിട്ട പരിപാടി നടക്കുക.
ആറുമണിക്കൂറിൽ 40 ലക്ഷമാണ് ലക്ഷ്യം. ഇതിനായി 20 പേരടങ്ങുന്ന 100 സ്ക്വാഡുകളായി കണ്ണാടി ഗ്രാമപഞ്ചായത്തിലെ മുഴുവൻ വീടുകളിലും കയറിയാണ് പണം സമാഹരിക്കുക.
അനീഷയുടെ ചികിത്സക്കാവശ്യമായതിൽ കൂടുതൽ ലഭിക്കുന്ന തുക പഞ്ചായത്തിലെ 15 വാർഡുകളിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്ന നിർധന രോഗികൾക്കായി വിനിയോഗിക്കുമെന്ന് ദയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഇ.ബി. രമേഷ്, കണ്ണാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം. ലത, ജനറൽ കൺവീനർ ദീപ ജയപ്രകാശ്, ദയ ട്രഷറർ ശങ്കർജി കോങ്ങാട് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
അനീഷയുടെ ചികിത്സ സഹായത്തിനായി കണ്ണാടി പഞ്ചാബ് നാഷനൽ ബാങ്കിൽ അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് പേര്: ASHA S, നമ്പർ: 4294001505031844, ഐ.എഫ്.എസ്.ഇ: PUNB0429400.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.