പാലക്കാട്: പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ 46.800 കിലോ കഞ്ചാവുമായി സ്ത്രീകളടക്കം ഒഡീഷ സ്വദേശികൾ അറസ്റ്റിൽ. കൊൽക്കത്ത-തിരുവനന്തപുരം ഷാലിമാർ എക്സ്പ്രസിൽ യാത്രാബാഗുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.
സംഭവത്തിൽ ഒഡീഷ ഗജപത് അൻഡ ഗ്രാമവാസികളായ സിബു മല്ലിക് (19), ദേപാതി മാജി (42), കുനാൽ മലാബി (22), മിലൻ മല്ലിക് (42), ഫിറോജ് മജി (35), കാമില മജി (35), റഫേൽ മജി (35) എന്നിവരെയാണ് ആർ.പി.എഫ് അറസ്റ്റ് ചെയ്തത്. ഇവർ ബന്ധുക്കളാണെന്ന് പൊലീസ് പറഞ്ഞു.എറണാകുളം, ആലുവ ഭാഗങ്ങളിൽ വിതരണത്തിനായി എത്തിച്ചതാണ് കഞ്ചാവ് എന്ന് പ്രതികൾ മൊഴി നൽകിയിട്ടുണ്ട്.
റെയിൽവേ പൊലീസ് സബ് ഇൻസ്പെക്ടർ എസ്. അൻഷാദിന്റെ നേതൃത്വത്തിൽ എസ്.ഐ സി.ടി. ബാബുരാജ്, എ.എസ്.ഐ മണികണ്ഠൻ, സുനിൽകുമാർ, റെയിൽവേ ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ ജോസ് സോളമൻ, സിറാജുദ്ദീൻ, അനിൽകുമാർ, ശിവകുമാർ, നൗഷാദ് ഖാൻ, ഹരിദാസ്, ഷമീർ, സജ്ജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.