ഷൊർണൂർ: ഭാരതപ്പുഴയുടെ തീരത്തടക്കമുള്ള േഡറ്റ ബാങ്കിൽനിന്ന് തരംമാറ്റിയ തണ്ണീർതടങ്ങൾ നഗരസഭ ചെയർമാൻ എം.കെ. ജയപ്രകാശെൻറ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. കൃഷി ഭൂമി വർഷങ്ങളോളം തരിശിടാൻ മൗനാനുവാദം നൽകുകയും പിന്നീട് ഈ സ്ഥലങ്ങൾ േഡറ്റ ബാങ്കിൽനിന്ന് മാറ്റി െഗസറ്റിൽ വിജ്ഞാപനമിറക്കുകയാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ചെയ്തത്. ഭൂമാഫിയകളുമായി ഒത്തുകളിച്ച് കൃഷി ഫീൽഡ് ഓഫിസർ, വില്ലേജ് ഓഫിസർമാർ അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് നഗരസഭ ചെയർമാൻ സർക്കാറിനോടാവശ്യപ്പെട്ടു.
ഷൊർണൂരിനെ തരിശ് രഹിത നഗരസഭയാക്കുകയാണ് ലക്ഷ്യം. പാടശേഖര സമിതി, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെ തരിശിടങ്ങളിൽ കൃഷിയിറക്കാനും നെല്ല് അരിയാക്കി വിപണനം നടത്താനും സാഹചര്യമൊരുക്കും.
ഷൊർണൂർ കൃഷിഭവനിൽ ഒഴിഞ്ഞുകിടക്കുന്ന കൃഷി ഫീൽഡ് ഓഫിസർ, കൃഷി അസിസ്റ്റൻറ് തസ്തികകളിൽ നിയമനം നടത്താൻ എം.എൽ.എ മുഖാന്തിരം വകുപ്പ് മന്ത്രിയോടാവശ്യപ്പെട്ടിട്ടുണ്ടെന്നും നഗരസഭ ചെയർമാൻ പറഞ്ഞു.
നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ്.ജി. മുകുന്ദൻ, മുൻ നഗരസഭ അംഗം ടി. മുരളീധരൻ, പാടശേഖര സമിതി ഭാരവാഹികളായ വിജയ് പ്രകാശ് ശങ്കർ, സി. ബിജു, വിനോദ് ചെമ്പോട്ടിൽ, ഐ. ശ്രീധരൻ നായർ, കെ.യു. ഗോപകുമാർ, കെ. സുരേഷ് എന്നിവരാണ് ചെയർമാനൊപ്പം സ്ഥലം സന്ദർശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.