ശ്രീകൃഷ്ണപുരം: തിങ്കളാഴ്ച രാത്രി നിര്യാതനായ മുൻ എം.എൽ.എ പാറോക്കോട്ടിൽ കുമാരന് അന്ത്യോപചാരം അർപ്പിക്കാൻ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ എത്തി.
ജലവിഭവ മന്ത്രി കെ. കൃഷ്ണൻ കുട്ടി, ചീഫ് വിപ്പ് കെ. രാജൻ, മുൻ ഡെപ്യൂട്ടി സ്പീക്കർ ജോസ്ബേബി, പി. വേണുഗോപാൽ, വി.കെ. ശ്രീകണ്ഠൻ എം.പി, എം.എൽ.എമാരായ പി. ഉണ്ണി, അഡ്വ. എൻ. ഷംസുദ്ദീൻ, പി.കെ. ശശി, കെ.വി. വിജയദാസ്, കലക്ടർക്കുവേണ്ടി ഒറ്റപ്പാലം തഹസിൽദാർ അബ്ദുൽ മജീദ്, മുൻ എം.എൽ.എമാരായ എം. ഹംസ, കെ.എസ്. സലീഖ, സി.പി.ഐ ദേശീയ നിർവാഹക സമിതി അംഗം കെ.ഇ. ഇസ്മായിൽ, സംസ്ഥാന നിർവാഹക സമിതി അംഗം വി. ചാമുണ്ണി, ജില്ല സെക്രട്ടറി കെ.പി. സുരേഷ് രാജ്, ലീഗ് ജില്ല പ്രസിഡൻറ് കളത്തിൽ അബ്ദുല്ല, ട്രഷറർ പി.എ. തങ്ങൾ, സി.പി.എം ജില്ല സെക്രട്ടറി സി.കെ. രാജേന്ദ്രൻ, എൻ.സി.പി സംസ്ഥാന കമ്മിറ്റി അംഗം റസാഖ് മൗലവി, കെ.പി.സി.സി സെക്രട്ടറി പി.ജെ. പൗലോസ്, ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. അരവിന്ദാക്ഷൻ, പഞ്ചായത്ത് പ്രസിഡൻറുമാർ, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു.
പി. കുമാരന് ആദരസൂചകമായി കരിമ്പുഴയിൽ ചൊവ്വാഴ്ച കടകൾ അടച്ചിട്ടു. ഉച്ചക്ക് 12.30ഓടെ വീട്ടുവളപ്പിൽ സംസ്കാര ചടങ്ങുകൾ നടന്നു. പിറന്നാളിന് തലേദിവസം വിടപറഞ്ഞ് പിറന്നാൾ ദിനത്തിൽ സംസ്കാര ചടങ്ങുകൾ നടന്നത് അപൂർവതയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.