ശ്രീകൃഷ്ണപുരം: രണ്ട് പ്ലസ് ടു വിദ്യാർഥികളുടെ അവസരോജിത ഇടപെടലിലൂടെ യുവാവിെൻറ ജീവൻ തിരികെ ലഭിച്ചു. ശ്രീകൃഷ്ണപുരം പുഞ്ചപ്പാടം കോടർമണ്ണ മഹാവിഷ്ണു ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ അപകടത്തിൽപെട്ട യുവാവിനെയാണ് വൈഷ്ണവ്, കിരൺ എന്നിവർ രക്ഷിച്ചത്.
ചെർപ്പുളശ്ശേരി കോടർമണ്ണ സ്വദേശിയായ യുവാവാണ് കഴിഞ്ഞദിവസം വൈകീട്ടോടെ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയത്. കൂട്ടത്തിൽ നീന്താൻ അറിയുന്ന ഏക വ്യക്തിയായ യുവാവ്, കുളത്തിലെ മധ്യഭാഗത്ത് വെച്ച് വെള്ളത്തിൽ താഴുകയായിരുന്നു. ഈ സമയം കുളിക്കാനെത്തിയ സമീപവാസികളായ പുഞ്ചപ്പാടം തട്ടേങ്ങാട് ബാലകൃഷ്ണൻ-നിർമല ദമ്പതികളുടെ മകൻ വൈഷ്ണവ്, പുഞ്ചപ്പാടം ഷാരത്ത്ക്കുന്ന് ബാലസുബ്രഹ്മണ്യൻ-ശാന്തകുമാരി ദമ്പതികളുടെ മകൻ കിരൺ എന്നിവർ വെള്ളത്തിലേക്ക് എടുത്തുചാടി യുവാവിനെ ഏറെ ശ്രമകരമായി കരക്കെത്തിക്കുകയായിരുന്നു.
വെള്ളത്തിൽപെട്ട യുവാവിനൊപ്പം ഏഴുപേർ കൂടി ഉണ്ടായിരുന്നെങ്കിലും നീന്തൽ അറിയാത്തതിനാൽ നിസ്സഹായരായി. 17 വയസ്സുള്ള വൈഷ്ണവ് ചെർപ്പുളശ്ശേരി എം.ഇ.എസ് കോളേജിലെ പ്ലസ് ടു വിദ്യാർഥിയും കിരൺ വെള്ളിനേഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയുമാണ്. വിദ്യാർഥികളുടെ ധീരതക്ക് ൈകയടിക്കുകയാണ് നാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.