ശ്രീകൃഷ്ണപുരം: കേരള കർഷകസംഘം 27ാമത് ജില്ല സമ്മേളനത്തിന് തുടക്കമായി. അഖിലേന്ത്യ കിസാൻസഭ സെക്രട്ടറി ഡോ. വിജു കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കർഷകജനതയുടെ താൽപര്യങ്ങൾക്കെതിരെ മുന്നോട്ടുപോയ കേന്ദ്ര സർക്കാറിനെ മൂക്കുകയറിടാനായി എന്നതാണ് ഡൽഹി പ്രക്ഷോഭത്തിന്റെ നേട്ടമെന്ന് അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡന്റ് പി.കെ. സുധാകരൻ അധ്യക്ഷത വഹിച്ചു.
സമ്മേളനത്തിന് തുടക്കം കുറിച്ച് ജില്ല പ്രസിഡന്റ് പതാക ഉയർത്തി. സ്വാഗത സംഘം ചെയർമാൻ പി. അരവിന്ദാക്ഷൻ സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. രാമകൃഷ്ണൻ, കേരള കർഷകസംഘം സംസ്ഥാന സെക്രട്ടറി വത്സൻ പാനോളി, സംസ്ഥാന നേതാക്കളായ സി.കെ. രാജേന്ദ്രൻ, ജോർജ് മാത്യു, വത്സല മോഹൻ, എം.ടി. ജോസഫ്, എൻ.എസ്. പ്രസന്നകുമാർ, അഡ്വ. കെ. പ്രേംകുമാർ എം.എൽ.എ എന്നിവർ സംസാരിച്ചു.
കെ. സുരേന്ദ്രൻ രക്തസാക്ഷി പ്രമേയവും കെ. സുരേഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. സി.കെ. രാജേന്ദ്രൻ, എസ്. അബ്ദുൽ റഹ്മാൻ, വിനോയ് ചാക്കോ, സുഹ്റ ടീച്ചർ എന്നിവരടങ്ങിയ പ്രസിഡീയം സമ്മേളനം നിയന്ത്രിച്ചു.
ജില്ല നേതാക്കളായ യു. അജയ് കുമാർ കൺവീനറായ മിനിറ്റ്സ് കമ്മിറ്റിയും എം.ആർ. മുരളി കൺവീനറായ പ്രമേയ കമ്മിറ്റിയും കെ.ഡി. പ്രസേനൻ എം.എൽ.എ കൺവീനറായ ക്രഡൻഷ്യൽ കമ്മിറ്റിയും സമ്മേളനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നു. ജില്ല സെക്രട്ടറി ജോസ് മാത്യൂസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ വി.സി. രാമചന്ദ്രൻ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. ഗ്രൂപ് ചർച്ചക്കുശേഷം പൊതുചർച്ച നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.