ഷിജി ജോർജ്

11കാരിയെ പീഡിപ്പിച്ച മധ്യവയസ്‌കൻ അറസ്റ്റിൽ

ശ്രീകൃഷ്ണപുരം: 11 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കനെ ശ്രീകൃഷ്ണപുരം പൊലീസ്​ അറസ്റ്റ് ചെയ്തു. കുലിക്കിലിയാട് തൊണ്ടിയാംപാടത്തിൽ വീട്ടിൽ ഷിജി ജോർജ് (44) ആണ് പിടിയിലായത്.

കുട്ടിയെ കഴിഞ്ഞ ഏപ്രിൽ 25നും അതിന് മുമ്പും ഷിജി ജോർജി​െന്‍റ വീട്ടിൽ വെച്ച് പലതവണ പീഡിപ്പിച്ചു എന്നാണ് കേസ്. ചൈൽഡ് ലൈൻ വിഭാഗത്തിന്‍റെ നിർദേശത്തെ തുടർന്നാണ് നടപടി. ശ്രീകൃഷ്ണപുരം സി.ഐ. കെ.എം. ബിനീഷും സംഘവുമാണ്​ പ്രതിയെ പിടികൂടിയത്​. ഇയാളെ നാളെ കോടതിയിൽ ഹാജരാക്കും.

Tags:    
News Summary - man arrested for raping 11-year-old girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.