ശ്രീകൃഷ്ണപുരം: കരിമ്പുഴ ഗ്രാമപഞ്ചായത്തിലെ എളമ്പുലാശ്ശേരി മാവേലി സ്റ്റോറിൽ നടന്ന അഴിമതിസംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തണമെന്ന് യു.ഡി.എഫ് കരിമ്പുഴ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. മാവേലി സ്റ്റോറിൽ ജോലിചെയ്യാത്തവരുടെ പേരിൽ 2014 മുതൽ 2018വരെ സി.പി.എമ്മിെൻറയും ഉദ്യോഗസ്ഥരുടെയും ഒത്താശയോടെയാണ് പണം തട്ടിയെടുത്തത്.
പണം തിരിച്ചടപ്പിച്ച് കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം സമരപരിപാടികളുമായി മുന്നോട്ടുപോവാനും യോഗത്തിൽ തീരുമാനമായി. ലീഗ് ജില്ല ട്രഷറർ പി.എ. തങ്ങൾ ഉദ്ഘാടനം ചെയ്തു. കരിമ്പുഴ മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് പി. അശോകൻ അധ്യക്ഷത വഹിച്ചു.
പി. ഹരിഗോവിന്ദൻ, പി. കുഞ്ഞഹമ്മദ്, പി. സുരേഷ്, സി.പി. സാദിഖ്, യു. കുഞ്ഞയമു, കെ.എം. ഹനീഫ, പി.സി. കുഞ്ഞിരാമൻ, അനസ് പൊമ്പറ, വി.കെ.ആർ. രമേശ് എന്നിവർ സംസാരിച്ചു.
അടിസ്ഥാനരഹിതം–സി.പി.എം
ശ്രീകൃഷ്ണപുരം: എളമ്പുലാശ്ശേരി മാവേലി സ്റ്റോറിൽ സി.പി.എം അഴിമതിനടത്തുന്നു എന്ന യു.ഡി.എഫ് ആരോപണം അടിസ്ഥാനരഹിതവും ദുഷ്ടലാക്കോടും കൂടിയതുമാണെന്ന് സി.പി.എം കരിമ്പുഴ പഞ്ചായത്ത് കമ്മിറ്റി യോഗം അറിയിച്ചു. എളമ്പുലാശ്ശേരിയിൽ മാവേലി സ്റ്റോർ വന്നത് സി.പി.എം മുൻകൈയെടുത്താണ്. അതിലപ്പുറം സി.പി.എമ്മും മാവേലി സ്റ്റോറും തമ്മിൽ ഒരുബന്ധവുമില്ല. ഓരോ മാസവും ഓരോ ആരോപണം ഉന്നയിക്കുക എന്ന രാഷ്ട്രീയ താൽപര്യത്തിനപ്പുറം ഒരടിസ്ഥാനവുമില്ല. മാവേലി സ്റ്റോറിലെ സ്ഥിരംജീവനക്കാർ താൽക്കാലിക ജീവനക്കാരുടെ മറവിൽ അഴിമതിനടത്തിയിട്ടുണ്ടെങ്കിൽ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു. എം. മോഹനൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ. രാമകൃഷണൻ, പി. സജീവ് കുമാർ, കെ. സുബ്രഹ്മണ്യൻ, കെ. മുഹമ്മദ് മുസ്തഫ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.