ശ്രീകൃഷ്ണപുരം: മണ്ണമ്പറ്റ മഠത്തില്‍ പള്ളിയാല്‍ ശ്രീകുമാറിെൻറ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേരെ ശ്രീകൃഷ്ണപുരം സി.ഐ കെ.എം. ബിനീഷ് അറസ്റ്റ് ചെയ്തു. മണ്ണമ്പറ്റ തേലാട്ടുകുന്നില് സുഭാഷ് (22), തിരുവാഴിയോട് കിഴക്കെപുരക്കല്‍ രഞ്ജിത് (32)എന്നിവരാണ് പിടിയിലായത്. സുഭാഷിെൻറ പേരില്‍ 302ാം വകുപ്പ് പ്രകാരം കൊലപാതകത്തിനാണ് കേസ്. തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നതിനാണ് രഞ്ജിത്തിനെതിരെ കേസ്.
ശ്രീകുമാറും പ്രതികളും ഒരുമിച്ചു മദ്യപിച്ച ശേഷമുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. കരാർ ജോലിക്കാരനായ രഞ്ജിത്തിെൻറ കീഴിലുള്ളവരാണ് മരിച്ച ശ്രീകുമാറും സുഭാഷും. പോക്സോ കേസിൽ സുഭാഷ് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ പാര്‍ത്തല അക്വഡേറ്റിനു താഴെ വെള്ളിയാഴ്ചയാണ് ശ്രീകുമാറിനെ മരിച്ച നിലയിൽ കണ്ടത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ഉത്രത്തില്‍ക്കാവ് ഉത്സവ ദിവസമായ മാര്‍ച്ച് 18ന് ഉച്ചതിരിഞ്ഞ് മൂന്നുപേരും കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ പാര്‍ത്തല അക്വഡേറ്റിനു താഴെ ഒരുമിച്ചിരുന്ന് മദ്യപിച്ചു. ജോലിയുമായി ബന്ധപ്പെട്ട് സുഭാഷും ശ്രീകുമാറും തമ്മില്‍ ചെറിയവഴുക്കുണ്ടായി. എന്നാല്‍ രഞ്ജിത്ത് ഇടപെട്ട് ശാന്തരാക്കി. പിന്നീട് രഞ്ജിത് വീട്ടിലേക്ക് മടങ്ങി. ശേഷം സുഭാഷും ശ്രീകുമാറും തമ്മില്‍ വീണ്ടും വഴക്കായി. വഴക്കിനിടെ സുഭാഷ് ശ്രീകുമാറിനെ തള്ളിവീഴ്ത്തുകയും മരണം സംഭവിക്കുകയും ചെയ്തു. ശേഷം സുഭാഷും വീട്ടിലേക്കുമടങ്ങി. പിറ്റേദിവസം രഞ്ജിത്ത് ശ്രീകുമാറിനെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് സുഭാഷ് തലേദിവസത്തെ സംഭവങ്ങള്‍ പറഞ്ഞത്.
ഇരുവരും സംഭവസ്ഥലത്തെത്തിയപ്പോള്‍ ശ്രീകുമാര്‍ മരിച്ചു കിടക്കുന്നതാണ് കണ്ടത്. ഇതോടെ ശ്രീകുമാറിെൻറ ഫോണ്‍ കൈക്കലാക്കി. സിംകാര്‍ഡ് പുഞ്ചപ്പാടത്തും ഫോണ്‍ കടമ്പഴിപ്പുറം കൊല്ലിയാനിയില് പാടത്തും ഉപേക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.