ശി​വ​ൻ

ആത്മഹത്യപ്രേരണ: യുവാവിന് തടവും പിഴയും

പാലക്കാട്: ഭാര്യയെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ച കേസിൽ പ്രതിക്ക് ഒൻപത് വർഷം കഠിന തടവും 15,000 രൂപ പിഴയും വിധിച്ചു. എലപ്പുള്ളി വേങ്ങോടി എലിയപാടം തെക്കേക്കര വീട്ടിൽ ദണ്ഡപാണിയുടെ മകൻ ശിവനെ (40)യാണ് പാലക്കാട് അഡീഷണൽ അസിസ്റ്റന്‍റ് സെഷൻസ് പ്രിൻസിപ്പൽ ജഡ്ജ് അൻയാസ് തയ്യിൽ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒന്നര വർഷം അധികം തടവ് അനുഭവിക്കണം. ശിവന്‍റെ ഭാര്യ സംഗീതയാണ് തീക്കൊളുത്തി ആത്മഹത്യ ചെയ്തത്.

2016 മെയ് 14നാണ് കേസിനാസ്പദമായ സംഭവം. സ്ഥിരം മദ്യപാനിയായ ശിവൻ അന്ന് ഉച്ചക്ക് മൂന്നരയോടെ വീട്ടിൽ മദ്യപിച്ച് വന്ന് സംഗീതയെ അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണം സഹിക്കാൻ പറ്റാതെ സംഗീത മുറിക്കകത്തുണ്ടായിരുന്ന മണ്ണെണ്ണ ശരീരത്തിലൊഴിച്ചപ്പോൾ തീ കൊളുത്തിക്കോളാൻ പറഞ്ഞ് മകന്‍റെ മുന്നിൽവെച്ച് ശിവൻ തീപ്പെട്ടി എറിഞ്ഞു കൊടുക്കുകയും സംഗീത തീ കൊളുത്തുകയുമായിരുന്നു.

ഗുരുതര പൊള്ളലേറ്റ് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മേയ് 20ന് സംഗീത മരിച്ചു. അന്ന് കസബ സബ് ഇൻസ്പെക്ടർ ആയിരുന്ന കെ.ആർ. പ്രശാന്ത്കുമാർ ആണ് കേസ് രജിസ്റ്റർ ചെയ്ത് ആദ്യാന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. അന്നത്തെ പാലക്കാട് ഡിവൈ.എസ്.പി. എം.കെ. സുൽഫീക്കർ, എ.എസ്.പി ജി. പൂങ്കുഴലി എന്നിവരാണ് കേസ് തുടരന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

പ്രൊസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ആർ. ആനന്ദ് ഹാജരായി. 

Tags:    
News Summary - Suicide incitement: Imprisonment and fine for youth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.