പാലക്കാട്: നെല്ലു സംഭരണം ഇഴഞ്ഞുനീങ്ങുന്നതിനിടയിൽ ദുരിതത്തിലായി ജില്ലയിലെ നെൽകർഷകർ. കൊയ്ത് കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും സംഭരണനടപടികൾ എങ്ങുമെത്തിയില്ല. ഇതിനിടെ ചെറുകിട കർഷകർ കൊയ്ത നെല്ല് സ്ഥലപരിമിതി കാരണം റോഡിനിരുവശങ്ങളിലടക്കം ചാക്കിലാക്കി സൂക്ഷിച്ചിരിക്കുകയാണ്. കൊയ്ത നെല്ലിെൻറ 70 ശതമാനവും സംഭരിച്ചതായി സപ്ലൈകോ ഉദ്യോഗസ്ഥർ അവകാശവാദം ഉന്നയിക്കുേമ്പാൾ കണക്കുകൾ തന്നെയാണ് വില്ലൻ.
വ്യാഴാഴ്ച വരെ 44,000 മെട്രിക് ടൺ നെല്ലാണ് സംഭരിച്ചതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ലോക്ഡൗൺ സൃഷ്ടിച്ച പ്രതിസന്ധിയിൽ പോലും 2019 -20 വർഷത്തെ രണ്ടാം വിളയിൽ ജില്ലയിൽ 1.71 മെട്രിക് ടൺ നെല്ലാണ് സപ്ലൈകോ സംഭരിച്ചത്. മതിയായ ജീവനക്കാരില്ലാത്തതും, ഉള്ളവരുടെ അനാസ്ഥയുമാണ് മെല്ലെപ്പോക്കിന് കാരണമെന്ന് കർഷകർ പറയുന്നു. രണ്ട് പാഡി മാർക്കറ്റിങ് ഓഫിസർമാരും നാമമാത്ര ഫീൽഡ് ജീവനക്കാരുമാണ് ജില്ലയിലുള്ളത്. ഇതിനിടെ പലയിടത്തും വേനൽമഴ ആരംഭിച്ചതോടെ ചാക്കിലാക്കിയ നെല്ല് മുളക്കുമോ എന്ന ആശങ്കയിലാണ് കർഷകർ. ഇതിന് പുറമെ മുമ്പ് സംഭരിച്ച നെല്ലിെൻറ തുക ലഭിക്കാത്തതും കർഷകരെ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നു.
കടം വാങ്ങിയും, ബാങ്കുകളിൽ നിന്ന് വായ്പയെടുത്തുമാണ് മിക്ക കർഷകരും കൃഷിയിറക്കുന്നത്. സംഭരിച്ച നെല്ലിെൻറ പണം ലഭിക്കാൻ ബാങ്കുകളിൽ നൽകേണ്ട പ്രൊക്യൂർെമൻറ് റസിപ്റ്റ് ഷീറ്റ് (പി.ആർ.എസ്) നൽകാൻ നെല്ല് ശേഖരിച്ച മില്ലുടമകൾ കാലതാമസം വരുത്തുന്നതായും പരാതിയുണ്ട്. മില്ലുകാർ അനുവദിക്കുന്ന പി.ആർ.എസ് പാഡി മാർക്കറ്റിങ് ഉദ്യോഗസ്ഥനും ഫീൽഡ് ജിവനക്കാരനും പരിശോധിച്ച് ബാങ്കിന് റിപ്പോർട്ട് നൽകുന്നതിനനുസരിച്ചാണ് നെല്ലിെൻറ പണം കർഷകന് ബാങ്കിൽ നിന്നു ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.