പാലക്കാട്: ഓഹരി അവകാശം ചോദിച്ചതിന്റെ പേരിൽ വൃക്കരോഗിയായ മകനെ അച്ഛൻ വീടിന് പുറത്താക്കിയെന്ന പരാതിയിൽ മനുഷ്യാവകാശ കമീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. ചിറ്റൂർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ആക്റ്റിങ് ചെയർപേഴ്സനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
ജൂണിൽ പാലക്കാട് നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. ചിറ്റൂർ നല്ലേപ്പിള്ളി സ്വദേശി ഷൺമുഖദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി. അവിവാഹിതനായ പരാതിക്കാരൻ വർഷങ്ങൾക്ക് മുമ്പേ വൃക്കരോഗ ബാധിതനാണെന്ന് പരാതിയിൽ പറയുന്നു. പരാതിക്കാരന്റെ വീട് അദ്ദേഹത്തിന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ളതാണ്. രോഗ ചികിത്സക്ക് അച്ഛനിൽ നിന്നും സാമ്പത്തിക സഹായം തേടിയെങ്കിലും നൽകിയില്ല. തുടർന്ന് ബന്ധുവിന്റെ കൂടെയാണ് പരാതിക്കാരൻ താമസിക്കുന്നത്. ഓഹരി അവകാശത്തിനായി പരാതിക്കാരൻ നൽകിയ ഹരജി സബ് കോടതിയുടെ പരിഗണനയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.