അകത്തേത്തറ: ധോണിയിൽ ആടിനെ പുലി കടിച്ച് പരിക്കേൽപ്പിച്ച് ഉപേക്ഷിച്ചു. ചൂലിപ്പാടം ശാന്തയുടെ ആടിനെയാണ് പുലി ആക്രമിച്ചത്.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ചെവി കടിച്ച് പറിക്കുകയും കഴുത്തിന് മാരകമായ മുറിവേൽപ്പിക്കുകയും ചെയ്തിട്ടുണ്ട്. മുള ഉപയോഗിച്ച് നിർമിച്ച കൂട് തകർത്താണ് ആടിനെ പിടിച്ച് കൊണ്ട് പോയത്. ഇതിനിടെ കുന്നിൻപ്രദേശത്ത് വെച്ച് ആട് താഴ്ചയിലേക്ക് വീണു.
പുലി വീണ്ടും ആടിനെയെടുക്കാൻ വരുമ്പോൾ ശാന്തയുടെ സഹോദരൻ കണ്ട് ബഹളം വെച്ചതോടെ ആടിനെ ഉപേക്ഷിച്ചു പോവുകയായിരുന്നു. കൂട്ടിലെ മറ്റ് രണ്ട് ആടുകൾ പുലിയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു.
ഒന്നര മാസം മുമ്പ് ഇവരുടെ മറ്റൊരു ആടിനെ പുലി കൊന്ന് തിന്നിരുന്നു. തങ്ങളുടെ ഇരുപതാമത്തെ ആടാണ് പുലിയുടെ ആക്രമണത്തിനിരയായതെന്ന് വീട്ടുകാർ പറഞ്ഞു. വനാതിർത്തി പ്രദേശത്ത് നിന്ന് ഏകദേശം അര കിലോമീറ്റർ ദൂരെയാണ് ഇവർ താമസിക്കുന്നത്. ആട് വളർത്തൽ ഉപജീവനമാർഗമായി സ്വീകരിച്ച കുടുംബമാണിവർ. വനപാലകർ സ്ഥലം സന്ദർശിച്ചു. പ്രദേശത്ത് കൂട് സ്ഥാപിച്ച് പുലിയെ പിടികൂടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ഒരു ഇടവേളക്ക് ശേഷം ധോണിയിൽ ആടിനെ പുലി ആക്രമിച്ചത് നാട്ടുകാരിൽ ഭീതി പടർത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.