കെ.​എ​സ്.​എ​സ്.​പി.​യു ജി​ല്ല സ​മ്മേ​ള​ന​ത്തി​ന്റെ പ്ര​തി​നി​ധി സ​മ്മേ​ള​നം ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി എം.​ബി. രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ജീ​വ​ന​ക്കാ​രെ​യും പെ​ൻ​ഷ​ൻ​കാ​രെ​യും സ​ർ​ക്കാ​ർ കൈ​വി​ടി​ല്ല -മ​ന്ത്രി എം.​ബി. രാ​ജേ​ഷ്

നെ​ന്മാ​റ: നെ​ന്മാ​റ​യി​ൽ ര​ണ്ടു​ദി​വ​സ​മാ​യി ന​ട​ന്ന സ്റ്റേ​റ്റ് സ​ർ​വി​സ് പെ​ൻ​ഷ​നേ​ഴ്‌​സ് യൂ​നി​യ​ൻ (കെ.​എ​സ്.​എ​സ്.​പി.​യു) ജി​ല്ല സ​മ്മേ​ള​നം സ​മാ​പി​ച്ചു.

വി​ത്ത​ന​ശ്ശേ​രി ബാ​ങ്ക് ഹാ​ളി​ൽ ശ​നി​യാ​ഴ്ച പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി രാ​വി​ലെ ഒ​മ്പ​തി​ന് ജി​ല്ല പ്ര​സി​ഡ​ന്റ് സി.​എ​സ്. സു​കു​മാ​ര​ൻ പ​താ​ക​യു​യ​ർ​ത്തി. മ​ന്ത്രി എം.​ബി. രാ​ജേ​ഷ് 32ാം ജി​ല്ല പ്ര​തി​നി​ധി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജീ​വ​ന​ക്കാ​രെ​യും പെ​ൻ​ഷ​ൻ​കാ​രെ​യും സ​ർ​ക്കാ​ർ കൈ​വി​ടി​ല്ലെ​ന്നും ക്ഷാ​മ​ബ​ത്ത​ക്ക് പു​റ​മേ ശ​മ്പ​ള പ​രി​ഷ്ക​ര​ണ​ത്തി​ന്റെ ഒ​രു ഗ​ഡു ഉ​ട​ൻ വി​ത​ര​ണം ചെ​യ്യു​മെ​ന്നും മ​ന്ത്രി പറഞ്ഞു. കെ. ​ബാ​ബു എം.​എ​ൽ.​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ല സെ​ക്ര​ട്ട​റി പി.​എ​ൻ. മോ​ഹ​ൻ​ദാ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു. ജി​ല്ല പ്ര​സി​ഡ​ന്റ് സി.​എ​സ്. സു​കു​മാ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ. ര​ഘു​നാ​ഥ​ൻ​നാ​യ​ർ, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് ആ​ർ.​എ. ഉ​ണ്ണി​ത്താ​ൻ, എം. ​രാ​മ​കൃ​ഷ്ണ​ൻ, എ​ൻ.​പി. കോ​മ​ളം, എം. ​വേ​ല​പ്പ​ൻ, വി.​എ. അ​യ്യ​പ്പ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പി.​എ​ൻ. മോ​ഹ​ൻ​ദാ​സ് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും വി. ​ച​ന്ദ്ര​ൻ വ​ര​വു​ചെ​ല​വ് ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. മാ​സി​ക അ​വാ​ർ​ഡ് വി​ത​ര​ണം ന​ട​ത്തി. സാ​ഹി​ത്യ മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു സ​മ്മാ​ന​വി​ത​ര​ണ​വും പ്ര​മു​ഖ വ്യ​ക്‌​തി​ക​ളെ ആ​ദ​രി​ക്ക​ലും ജി​ല്ല കൗ​ൺ​സി​ൽ യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ത്തി.

ഭാ​ര​വാ​ഹി​ക​ൾ: സി.​എ​സ്. സു​കു​മാ​ര​ൻ (പ്ര​സി.), പി.​എ​ൻ. മോ​ഹ​ൻ​ദാ​സ് (സെ​ക്ര.), കെ.​കെ. സ​തീ​ശ​ൻ (ട്ര​ഷ.).

Tags:    
News Summary - The government has not abandoned the workers and pensioners - Minister M.B. Rajesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.