പാലക്കാട്: ലോക്ഡൗണിൽ സ്വാശ്രയ കോളജുകൾ വിദ്യാർഥികളിൽനിന്ന് ഫീസ് ഈടാക്കുന്ന കാര്യം സംസ്ഥാന സർക്കാറിെൻറ ശ്രദ്ധയിൽപെടുത്തുമെന്ന് യുവജന കമീഷൻ അറിയിച്ചു. െറഗുലർ ക്ലാസുകൾ ഇല്ലാത്ത സാഹചര്യത്തിലും സ്വാശ്രയ കോളജുകൾ ഫീസിളവ് നൽകാതെ സാധാരണ ഫീസ് വാങ്ങുന്നു എന്ന പരാതിയെ തുടർന്നാണ് കമീഷൻ തീരുമാനം.
ജില്ലയിലെ ഒരു സ്വാശ്രയ കോളജിലെ വിദ്യാർഥികൾ യുവജന കമീഷന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ജില്ലയിലെ പരാതി ഒത്തുതീർപ്പാക്കിയെങ്കിലും സംസ്ഥാന തലത്തിൽ എല്ലാ സ്വാശ്രയ കോളജുകളിലും കോവിഡ് കാലത്ത് ഫീസ് ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ടാണ് കമീഷൻ സംസ്ഥാന സർക്കാറിലേക്ക് ശിപാർശ ചെയ്യുന്നത്. 16 പരാതികൾ അദാലത്തിൽ ലഭിച്ചു. ഏഴ് പരാതികൾ പരിഹരിച്ചു. എതിർകക്ഷികൾ ഹാജരാകാതിരുന്നതിനാൽ ഒമ്പത് പരാതികൾ മാറ്റിവെച്ചു.
കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിൽ യുവജന കമീഷൻ അംഗങ്ങളായ അഡ്വ. ടി. മഹേഷ്, പി.പി. സുമോദ്, ഡോ. പ്രിൻസി കുര്യാക്കോസ്, എൻ.എം. സരിത കുമാരി, അഡ്വ. എം. രൻദീഷ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.