കോങ്ങാട്: തദ്ദേശ തെരഞ്ഞെടുപ്പിന് ലഭിച്ച വോട്ടിനെക്കാൾ കൂടുതൽ വോട്ട് നേടി എൽ.ഡി.എഫ് നില മെച്ചപ്പെടുത്തിയപ്പോൾ യു.ഡി.എഫിെൻറ വോട്ട് കുത്തനെ കുറഞ്ഞു. ബി.ജെ.പി വോട്ടിലും നേരിയ കുറവുണ്ട്. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ കോങ്ങാട് മണ്ഡലത്തിൽ എൽ.ഡി. ഫിന് മൊത്തം 63933 വോട്ടാണ് ലഭിച്ചത്. ഇക്കുറി 67881 വോട്ടായി ഉയർന്നു.
3948 വോട്ടുകളാണ് എൽ.ഡി.എഫിലെ കെ. ശാന്തകുമാരിക്ക് അധികമായി കിട്ടിയത്. തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് 49,549 വോട്ട് കിട്ടിയിരുന്നു. ഇത്തവണ യു.ഡി.എഫിലെ യു.സി. രാമന് ലഭിച്ചത് 40,662 വോട്ടുകളും. 8887 വോട്ടുകളുടെ കുറവ്. ബി.ജെ.പി കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ 27,701 വോട്ട് നേടി.
നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി.യുടെ എം. സുരേഷ് ബാബുവിെൻറ പെട്ടിയിൽ വീണത് 27,661 വോട്ടുകൾ. 40 വോട്ടുകളുടെ കുറവ്.
2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിെൻറ സ്വാധീനമേഖലയായ കാഞ്ഞിരപ്പുഴ, തച്ചമ്പാറ, കാരാകുർശ്ശി, കരിമ്പ ഗ്രാമപഞ്ചായത്തുകളിൽ എൽ.ഡി.എഫ് ഇത്തവണ 4341 വോട്ടുകൾ കൂടുതൽ നേടി.
മലയോര കുടിയേറ്റ മേഖലയിലും ന്യൂനപക്ഷ വിഭാഗ പ്രദേശങ്ങളിലും ഇത്തവണ എൽ.ഡി.എഫ് നേട്ടംെകായ്തു. കൂടാതെ കേരളശ്ശേരി, കോങ്ങാട്, മങ്കര, മണ്ണൂർ, പറളി ഗ്രാമപഞ്ചായത്തുകളിലും വോട്ട് വർധിപ്പിക്കാൻ ഇടതുമുന്നണിക്ക് സാധിച്ചു.
മൂന്ന് പഞ്ചായത്തുകളിൽ യു.ഡി.എഫ് മൂന്നാം സ്ഥാനത്ത്
കോങ്ങാട്: നിയമസഭ മണ്ഡലത്തിൽ മൂന്ന് പഞ്ചായത്തുകളിൽ യു.ഡി.എഫ് സ്ഥാനാർഥി യു.സി. രാമൻ മൂന്നാം സ്ഥാനത്ത്. പറളി, മണ്ണൂർ, കേരളശ്ശേരി പഞ്ചായത്തുകളിൽ ബി.ജെ.പി.യുടെ എം. സുരേഷ് ബാബുവാണ് രണ്ടാം സ്ഥാനത്തെത്തിയത്. പറളിയിൽ യു.ഡി.എഫിന് 3913 ഉം ബി.ജെ.പി.ക്ക് 7123 ഉം മണ്ണൂരിൽ യു.ഡി.എഫിന് 2681 ഉം ബി.ജെ.പി.ക്ക് 3034ഉം കേരളശ്ശേരിയിൽ യു.ഡി.എഫിന് 1862 ഉം ബി.ജെ.പി.ക്ക് 2388 വോട്ടുമാണ് ലഭിച്ചത്. ഈ മൂന്ന് കേന്ദ്രങ്ങളിലും യു.ഡി.എഫിന് ലഭിക്കേണ്ട വോട്ടുകളാണ് വൻതോതിൽ ചോർന്നത്. ഇത് യു.ഡി.എഫ് നേതൃത്വത്തിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്.
പഞ്ചായത്ത്, എൽ.ഡി.എഫ്, യു.ഡി.എഫ്,ബി.ജെ.പി സ്ഥാനാർഥികൾ
നേടിയ വോട്ട് എന്നീ ക്രമത്തിൽ
പറളി - 9662, 3913, 71 23.
മങ്കര - 5502, 3231, 2819.
മണ്ണൂർ - 5822, 2681, 3034.
കേരളശ്ശേരി - 5320 ,1862, 2388.
കോങ്ങാട് - 10431, 4282, 3511.
കരിമ്പ - 7913, 5960, 2608.
കാരാകുർശ്ശി - 7120, 6484, 1686.
തച്ചമ്പാറ - 5894, 5054, 1140.
കാഞ്ഞിരപ്പുഴ - 8332, 6203, 2344.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.