പാലക്കാട്: ജനങ്ങൾക്കിടയിൽ ആശയങ്ങളെയും സംഭവങ്ങളെയും വളച്ചൊടിക്കുന്ന ഫാഷിസ്റ്റ് തന്ത്രമാണ് നിലവിൽ രാജ്യത്ത് ആർ.എസ്.എസ് നിയന്ത്രിക്കുന്ന ഭരണകൂടം പരീക്ഷിക്കുന്നതെന്ന് എഴുത്തുകാരൻ പി. സുരേന്ദ്രൻ പറഞ്ഞു. മാധ്യമ സ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും വിലക്കുന്ന ഫാഷിസ്റ്റ് ഭീകരതക്കെതിരെ വെൽഫെയർ പാർട്ടി പാലക്കാട് ജില്ല കമ്മിറ്റി തിങ്കളാഴ്ച വൈകീട്ട് നാലിന് പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഷഫീഖ് ഉദ്ഘാടനം ചെയ്തു. എതിർശബ്ദങ്ങളെ ഇല്ലാതാക്കുന്ന കേന്ദ്രസർക്കാർ നയം ജനാധിപത്യത്തിന് ഭീഷണിയാണെന്ന് ഷഫീഖ് പറഞ്ഞു. വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് പി.എസ്. അബൂഫൈസൽ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി പി. മോഹൻദാസ് സ്വാഗതം പറഞ്ഞു.
സംസ്ഥാന കൗൺസിൽ അംഗം മുനീബ് കാരക്കുന്ന്, സംസ്ഥാന കമ്മിറ്റിയംഗം എം. സുലൈമാൻ, പാലക്കാട് മണ്ഡലം പ്രസിഡന്റ് റിയാസ് ഖാലിദ് എന്നിവർ സംസാരിച്ചു. ജില്ല നേതാക്കളായ പി. ലുക്മാൻ, ദിൽഷാദലി, ഉസ്മാൻ, കെ.വി. അമീർ, ചന്ദ്രൻ പുതുക്കോട്, ആസിയ റസാഖ്, സെയ്ത് ഇബ്രാഹീം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.