ശല്യക്കാരൻ വെരുകിനെ കെണി വെച്ച് പിടികൂടി

കല്ലടിക്കോട്: സർക്കാർ ആശുപത്രിയിൽ പതിവ് സന്ദർശകനായ വെരുകിനെ വനപാലകർ പിടികൂടി. കല്ലടിക്കോട് കുടുംബ ആരോഗ്യ കേന്ദ്രത്തിന്‍റെ പഴയ കെട്ടിടത്തിന് മുകളിലാണ് രണ്ട് വെരുകുകൾ എത്തിയിരുന്നത്. ഒന്നിനെ പിടികൂടിയെങ്കിലും ശല്യം തീർന്നില്ല.

ഒടുവിൽ വനപാലകർ എത്തി കെട്ടിടത്തിൽ കെണി സ്ഥാപിച്ചു. ഇതിൽ കുടുങ്ങിയ വെരുകിനെ വനപാലകർ കൊണ്ട് പോയി കാട്ടിലേക്ക് വിട്ടു. ദ്രുത പ്രതികരണ സേന, െഡപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫിസർ വി. രാജേഷ്, കെ.പി. അൻവർ സാദത്ത്, എം. ലക്ഷ്മണൻ, ടി.ടി. ഷിബു, കെ. അൻസാർ എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - The troublemaker Viverra caught in a trap

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.