പാലക്കാട്: അട്ടപ്പാടി മേഖലയിലെ ആശുപത്രികളിൽ ഡോക്ടർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും സേവനം ഉറപ്പാക്കാൻ സർക്കാർ നൽകാൻ തീരുമാനിച്ച പ്രത്യേക അലവൻസ് പാരാമെഡിക്കൽ ജീവനക്കാർക്ക് നിഷേധിക്കുന്നതിനെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ശിശു മരണം ഒഴിവാക്കുന്നതിനായാണ് പ്രത്യേക അലവൻസ് നൽകാൻ തീരുമാനിച്ചത്. നാലാഴ്ചയ്ക്കകം ഇത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് നിർദേശം നൽകി.
2013 ഏപ്രിൽ 25ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ജീവനക്കാരെ അട്ടപ്പാടിയിലേക്ക് ആകർഷിക്കാൻ ഡിഫിക്കൽറ്റ് ഏരിയ അലവൻസ് നൽകാൻ തീരുമാനിച്ചത്.
ഡോക്ടർമാർക്ക് പ്രതിമാസം 2000 രൂപയും മറ്റ് ജീവനക്കാർക്ക് അടിസ്ഥാന ശമ്പളത്തിന്റെ 20 ശതമാനം സ്പെഷ്യൽ അലവൻസും നൽകാനാണ് തീരുമാനിച്ചത്. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവും പുറത്തിറങ്ങി. അട്ടപ്പാടിയിലെ പാരാമെഡിക്കൽ ജീവനക്കാരിൽ അധികവും പട്ടികവർഗത്തിലുള്ളവരാണ്. അലവൻസ് ലഭിക്കാത്തതിനാൽ പലരും ജോലി ഉപേക്ഷിച്ച് പോകുന്ന സാഹചര്യമാണുള്ളത്. അട്ടപ്പാടിയിലെ പാരാമെഡിക്കൽ ജീവനക്കാർക്ക് 2013 മുതലുള്ള ഡിഫിക്കൽറ്റ് ഏരിയ അലവൻസ് നൽകണമെന്നാണ് ആവശ്യം. പൊതു പ്രവർത്തകനായ ഡി.എച്ച്. സുഭാഷ് ബാബു സമർപ്പിച്ച പരാതിയിലാണ് നടപടി.
മനുഷ്യാവകാശ കമ്മീഷൻ സിറ്റിംഗ് 18ന്
പാലക്കാട്: സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഫെബ്രുവരി 18ന് രാവിലെ 10.30 ന് പാലക്കാട് ഗവ. ഗസ്റ്റ് ഹൗസിൽ സിറ്റിംഗ് നടത്തുമെന്ന് കമ്മീഷൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.