പാലക്കാട്: തൊഴിലുറപ്പ് മേഖലയിൽ മൂന്നുമാസമായി കൂലിമുടങ്ങിയത് തൊഴിലാളികളുടെ ജീവിതം ദുരിതത്തിലാക്കി. നവംബർ വരെയുള്ള വേതനമാണ് പഞ്ചായത്തുകളിൽനിന്ന് തൊഴിലാളികൾക്ക് ലഭിച്ചത്. ജില്ലയിൽ 58.79 കോടി രൂപയോളം രൂപ ലഭിക്കാനുണ്ട്. ആദിവാസി വിഭാഗത്തിൽപ്പെട്ടവർക്ക് ഒരുവർഷം 200 തൊഴിൽദിനങ്ങൾ നൽകിയത് ഉൾപ്പെടെയാണ് ഇത്രയും തുക.
മിക്ക തൊഴിലാളികൾക്കും 30 മുതൽ 50 ദിവസം വരെയുള്ള കൂലി ലഭിക്കാനുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ വിഹിതമാണ് വേതനമായി അനുവദിക്കുന്നത്. കേന്ദ്രവിഹിതം ലഭിക്കാതിരിക്കുന്നതാണ് തൊഴിലാളികളുടെ വേതനവിതരണത്തെ ബാധിക്കുന്നതെന്നാണ് അധികൃതർ പറയുന്നത്. 100 ദിവസത്തിന് മുകളിൽ ജോലി ചെയ്യുന്നവർക്ക് ട്രൈബൽ പ്ലസ് പദ്ധതിപ്രകാരം സംസ്ഥാന സർക്കാർ പണം അനുവദിക്കുന്നതും ലഭിക്കുന്നില്ല.
വേതനം ലഭിക്കാൻ ഇനിയും കാലതാമസം നേരിട്ടാൽ തൊഴിലാളികൾ ഒറ്റക്കെട്ടായി സമര രംഗത്തിറങ്ങുമെന്ന് തൊഴിലാളികൾ പറഞ്ഞു. ജില്ലയിൽ 1,52,682 തൊഴിലാളികൾക്കും 7,52,868 തൊഴിൽദിനങ്ങൾ സൃഷ്ടിച്ചതായും 15,408 കുടുംബങ്ങൾ 100 തൊഴിൽ ദിനങ്ങൾ പൂർത്തീകരിച്ചതായും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.