കോട്ടായി: 2020ൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് കോടി രൂപ ചെലവിൽ പ്രവൃത്തി തുടങ്ങിയ കോട്ടായി ഗവ. ഹൈസ്കൂൾ കെട്ടിടത്തിന്റെ നിർമാണം രണ്ടു വർഷമായിട്ടും പാതിവഴിയിൽ. എ.കെ. ബാലൻ മന്ത്രിയായിരുന്ന കാലത്താണ് നിർമാണം തുടങ്ങിയത്. തമിഴ്നാട് സ്വദേശിയായ കരാറുകാരൻ ഇതിനിടെ പലതവണ പ്രവൃത്തി നിർത്തിവച്ചു. പിന്നീട് പി.പി. സുമോദ് എം.എൽ.എയുടെ നേതൃത്വത്തിൽ ചർച്ച നടത്തിയാണ് പണി പുനരാരംഭിച്ചത്.
എന്നാൽ, അംഗീകരിച്ച പ്ലാനിൽ പല മാറ്റങ്ങളും വരുത്തിയാണ് സ്കൂൾ കെട്ടിടത്തിന്റെ നിർമാണം നടക്കുന്നതെന്നും നിലവിൽ അനുവദിച്ച ഫണ്ട് അപര്യാപ്തമാണെന്നും ഒരുകോടി കൂടി വർധിപ്പിച്ചാലേ പണി പൂർത്തീകരിക്കാൻ സാധിക്കൂ എന്നുമാണ് കരാറുകാരന്റെ വാദം. ഇനിയും പണി വൈകിപ്പിച്ചാൽ കരാറുകാരനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സ്കൂൾ നിർമാണക്കമ്മിറ്റി ചെയർമാൻ വി.കെ. സുരേന്ദ്രൻ പറഞ്ഞു. ഈ നിലക്ക് പോയാൽ അടുത്ത അധ്യയനവർഷത്തേക്കും കെട്ടിടം ഉപയോഗിക്കാനാവില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.