മംഗലംഡാം: ലോക വിനോദസഞ്ചാര വാരാഘോഷത്തിെൻറ ഭാഗമായി മംഗലംഡാമിൽ സൈക്ലിങ് സംഘടിപ്പിച്ചു. ജില്ല ടൂറിസം പ്രമോഷന് കൗണ്‍സില്‍, ജലസേചന വകുപ്പ്, മംഗലം ഡാം ഡെസ്റ്റിനേഷന്‍ മാനേജ്മെൻറ് കൗണ്‍സില്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് ഞായറാഴ്ച സൈക്ലിങ് സംഘടിപ്പിച്ചത്. 'ടൂറിസം വികസനം എല്ലാ മേഖലയിലും' എന്ന സന്ദേശവുമായി നടന്ന സൈക്ലിങ്ങില്‍ കൊച്ചിൻ ബൈക്കേഴ്സ് ക്ലബ്, ആലത്തൂർ സൈക്ലിങ് ക്ലബ്, ഫോർട്ട് പെഡലേഴ്സ് പാലക്കാട്, കെ.എൽ 51 പെഡലേഴ്സ് ഒറ്റപ്പാലം, മുസ്രീസ് ക്ലബ് പറവൂർ തുടങ്ങി 60ൽപരം റൈഡേഴ്സ് പങ്കെടുത്തു.
കൊച്ചിൻ ബൈക്കേഴ്സ് ക്ലബ് പ്രസിഡൻറ് ഷെഖ്സിൽ ഖാൻ, ഭാര്യ ഷെറിൻ ഖാൻ, മക്കളായ ഷെസാ ഖാൻ, ഷെഫാഖാൻ, സമീൻ ഖാൻ (അഞ്ചു വയസ്സ്) അടക്കം കുടുംബ സമേതമാണ് സൈക്കിൾ സവാരിക്കെത്തിയത്. 50 കിലോമീറ്റർ സൈക്ലിങ്ങും 50 പുഷ് അപ്പും ദിനചര്യയാക്കിയ ഫയർഫോഴ്സ് ജീവനക്കാരൻ കൂടിയായ ജിസൺ മുസ്രീസ് ക്ലബിെൻറ ഭാഗമായി കണ്ണി ചേർന്നു. ജന്മനാ ഇരു കരങ്ങളുമില്ലാതെ വിസ്മയങ്ങൾ തീർത്ത് നാടിെൻറ അഭിമാനമായി മാറിയ പ്രണവ് ആലത്തൂർ സൈക്ലിങ് ക്ലബിെൻറ ഭാഗമായാണ് എത്തിയത്.
കെ.ഡി. പ്രസേനന്‍ എം.എല്‍.എ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. വണ്ടാഴി പഞ്ചായത്ത് പ്രസിഡൻറ് കെ.എൽ. രമേഷ് അധ്യക്ഷത വഹിച്ചു. ഡി.ടി.പി.സി സെക്രട്ടറി അജീഷ്, ബ്ലോക്ക് അംഗം പി.എച്ച്. സെയ്താലി, എ.ഇ. സ്മിത എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.