പാലക്കാട്: ട്രാഫിക്ക് എൻഫോഴ്സ്മെന്റ് യൂനിറ്റിന്റെ നേതൃത്വത്തിൽ നഗരത്തിൽ ഓട്ടോകളിൽ നടത്തിയ പരിശോധനയിൽ ഇൻഷുറൻസ് രേഖകളില്ലാതെ സർവിസ് നടത്തിയ 19 ഓട്ടോകൾക്കെതിരെ നടപടി സ്വീകരിച്ചു. രേഖകളില്ലാതെ സർവിസ് നടത്തിയ ഓട്ടോറിക്ഷകളെ സ്റ്റേഷനിലെത്തിച്ച് ഇൻഷുറൻസ് അടച്ച രേഖകൾ ഹാജരാക്കിയ ശേഷമാണ് വിട്ടയച്ചത്. രേഖകളില്ലാതെ സർവിസ് നടത്തിയ ഡ്രൈവർമാർക്കായി ബോധവത്കരണവും സംഘടിപ്പിച്ചു. ഡ്രൈവർമാരുടെ കോവിഡ് കാല പ്രതിസന്ധികൾ കണക്കിലെടുത്ത് പിഴയടക്കമുള്ള നടപടികൾ ഒഴിവാക്കി നൽകിയിരുന്നു. ട്രാഫിക്ക് എൻഫോഴ്സ്മെന്റ് യൂനിറ്റ് എസ്.ഐ എം. ഹംസയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ എസ്.ഐമാരായ എച്ച്. ഷാഹുൽ ഹമീദ്, സി. രാജൻ, എം.കെ. ബാബു എന്നിവർ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.