അപകടത്തിൽപ്പെട്ട കാർ

ബസ്സിന് പിറകിൽ കാറിടിച്ച് രണ്ട് യാത്രികർക്ക് പരിക്ക്

മുണ്ടൂർ: സ്വകാര്യ ബസ്സിന് പിറകിൽ കാറിടിച്ച് കാർ യാത്രക്കാരായ രണ്ട് പേർക്ക് പരിക്ക്. പെരിന്തൽമണ്ണ ഏലംകുളം കുന്നത്ത് വീട്ടിൽ നാരായണി (64), മകൻ രതീഷ് (29) എന്നിവർക്കാണ് പരിക്ക്. ഇവർ പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ ചികിത്സ തേടി. അമ്മയുടെ പരിക്ക് സാരമുള്ളതല്ല. മകന് എല്ലിന് പരിക്കുണ്ട്.

പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ വേലിക്കാട് സത്രം കാവിന് സമീപം എം.എൽ.എ റോഡിലാണ് സംഭവം. കോയമ്പത്തൂർ ഭാഗത്ത് നിന്ന് പെരിന്തൽമണ്ണയിലേക്ക് വരുന്ന കാറാണ് അപകടത്തിൽപെട്ടത്. കാറിൻ്റെ മുൻഭാഗം തകർന്നു.

കോങ്ങാട് പൊലീസ് സ്ഥലത്തെത്തി. നിയന്ത്രണം നഷ്ടപ്പെട്ട കാർ ബസിലിടിച്ചാണ് അപകടം ഉണ്ടായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.


Tags:    
News Summary - two passengers injured in road accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.