വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ആറുവരി ദേശീയപാതയില്‍ വടക്കഞ്ചേരി മേല്‍പാലത്തിലെ തകരാറിന് പിന്നാലെ കുതിരാനിലെ പാലത്തിലും അപകടക്കെണികള്‍. തുരങ്കപാതയിലേക്കുള്ള പാലത്തിലാണ് എട്ട് സ്ഥലത്ത് തകരാര്‍ സംഭവിച്ചത്. തുരങ്കം തുറന്ന് രണ്ടുമാസം തികയും മുമ്പാണ് ഇവിടെയും 'പണി പാളിയത്'.
പാലത്തിെൻറ ഭീമുകള്‍ ചേരുന്നിടത്തെ കോണ്‍ക്രീറ്റ് പൊളിഞ്ഞു കുറുകെയുള്ള വലിയ കമ്പികള്‍ പുറത്തേക്കു തള്ളിനില്‍ക്കുകയാണ്. വാഹനങ്ങള്‍ പോകുമ്പോള്‍ ഇവിടങ്ങളിലെല്ലാം വലിയ ശബ്ദമുണ്ടാകും അടുത്തടുത്തായി ഇത്തരം ഗട്ടറുകള്‍ ഉള്ളതിനാല്‍ ഇതില്‍ ചാടി വാഹനങ്ങളുടെ ടയറുകള്‍ പഞ്ചറായി വഴിയില്‍ നില്‍ക്കുന്നത് പതിവാണ്.
ചെറിയ വാഹനങ്ങളാണ് അധികവും അപകടത്തില്‍പെടുന്നത്. കഴിഞ്ഞ ജൂലൈ 31നാണ് തുരങ്കപാത തുറന്നത്. അടിയന്തരമായി തകരാറുകള്‍ റിപ്പയര്‍ ചെയ്ത് അപകടക്കെണികള്‍ ഒഴിവാക്കണമെന്ന് കുതിരാന്‍ ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു. വടക്കഞ്ചേരി പാലത്തിലും സമാനമായ തകരാര്‍ സംഭവിച്ചത് ഇപ്പോഴും പൂര്‍ണമായും പരിഹരിക്കപ്പെട്ടിട്ടില്ല. ദേശീയപാതയിലും കുഴികള്‍ നിറഞ്ഞ് വാഹന ഗതാഗതം ദുഷ്കരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.