വടക്കഞ്ചേരി: കോവിഡ് കാലത്തും കിഴക്കഞ്ചേരിയുടെ 'ബുക്ക് താത്ത' തിരക്കിലാണ്. പഞ്ചായത്തിലെ വീടുകളിൽ പുസ്തകമെത്തിച്ച് വായനക്ക് ഡബ്ൾ ബെല്ലടിച്ച് ബുക്ക് താത്ത എന്നറിയപ്പെടുന്ന കെ. റഹ്മത്ത് നടന്നുനീങ്ങുേമ്പാൾ ഒപ്പം നടക്കുന്നത് ഒരുനാടിെൻറ വായനയെ പുതിയ തലത്തിലേക്കുയർത്തിയ ചരിത്രം.
കിഴക്കഞ്ചേരി പഞ്ചായത്തിലെ കണിയ മംഗലം, പുത്തൻകുളമ്പ്, പടിഞ്ഞാറെപ്പാടം, മണിയൻചിറ, വക്കാല, ചെറുകുന്നം എന്നിവിടങ്ങളിലെ 314 വീട്ടമ്മമാർക്ക് വായിക്കാനുള്ള പുസ്തകങ്ങൾ വീട്ടിൽ എത്തിച്ചു കൊടുക്കുന്നത് റഹ്മത്താണ്.
1998ലാണ് ചെറുകുന്നം പുരോഗമന വായനശാല വീട്ടിൽ പുസ്തകമെത്തിക്കുന്ന പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. വായനശാല പ്രസിഡൻറ് സി.ടി. കൃഷ്ണെൻറയും സെക്രട്ടറി സി.എ. കൃഷ്ണെൻറയും നേതൃത്വത്തിൽ തുടങ്ങിയ പദ്ധതി മുടക്കമില്ലാതെ തുടരുകയാണ്. 23 വർഷമായി വീടുകളിൽ പുസ്തകമെത്തിച്ച് എല്ലാവരുടെയും പ്രിയപ്പെട്ടവളായ റഹ്മത്ത് വായിച്ച പുസ്തകങ്ങളെ കുറിച്ച് വായനക്കാരുമായി അനുഭവം പങ്കുവെക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.