വടക്കഞ്ചേരി: കാട്ടുപന്നിക്ക് വെച്ച വൈദ്യുതിക്കെണിയിൽപ്പെട്ട് വയോധിക മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. അഞ്ചുമൂർത്തിമംഗലം പയ്യക്കുണ്ട് തെക്കേക്കുളം വീട്ടിൽ അബ്ദുൽ കരീമാണ് (56) അറസ്റ്റിലായത്. കഴിഞ്ഞ ജനുവരി 23നാണ് സംഭവം. അബ്ദുൽ കരീമിന്റെ പറമ്പിൽ കാട്ടുപന്നിയെ തുരത്താൻ വെച്ച കെണിയിൽ അകപ്പെട്ട് പയ്യക്കുണ്ട് കുന്നത്ത് വീട്ടിൽ കണ്ടന്റെ ഭാര്യ കല്യാണി (78) മരിച്ചിരുന്നു. പറമ്പിൽ മരിച്ചു കിടക്കുന്നത് കണ്ട കല്യാണിയെ പിന്നീട് പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കിയപ്പോഴാണ് വൈദ്യുതാഘാതമാണെന്ന്
തെളിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അബ്ദുൽ കരീമിനെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ മനപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.