വടക്കാഞ്ചേരി: കുണ്ടന്നൂർ വെടിക്കെട്ട് പുരയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത സ്ഥലം ഉടമയെയും ലൈസൻസിയെയും കോടതി റിമാൻഡ് ചെയ്തു. വെടിക്കെട്ട് ലൈസൻസി കുണ്ടന്നൂർ കള്ളിവളപ്പിൽ വീട്ടിൽ ശ്രീനിവാസൻ (47), സ്ഥലം ഉടമ കുണ്ടന്നൂർ പുഴക്കൽ വീട്ടിൽ സുന്ദരാക്ഷൻ (54) എന്നിവരെയാണ് വടക്കാഞ്ചേരി മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.
ഇവരെ ചൊവ്വാഴ്ച വൈകീട്ട് മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കിയെങ്കിലും താൽക്കാലിക ജാമ്യം അനുവദിച്ച് തുറന്ന കോടതിയിൽ ഹാജരാകാൻ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച കാലത്ത് കോടതിയിൽ ഹാജരാക്കി.
മൂന്ന് തവണ സമയം മാറ്റിയശേഷം വാദപ്രതിവാദങ്ങൾക്കൊടുവിൽ വൈകിട്ടാണ് കോടതി റിമാൻഡ് ചെയ്തത്. ഇരുവരെയും വിയ്യൂർ ജയിലേക്ക് മാറ്റി. സ്ഫോടനത്തിൽ തൊഴിലാളിയായ പാലക്കാട് ആലത്തൂർ കാവശ്ശേരി വേപ്പിലശ്ശേരി സ്വദേശി മണികണ്ഠൻ (50) മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.