representative image

സ്​കൂൾ ഗ്രൗണ്ട് പരിസരത്ത് കഞ്ചാവ് ചെടി കണ്ടെത്തി

വടക്കാഞ്ചേരി : സ്കൂൾ ഗ്രൗണ്ട് പരിസരത്ത് കഞ്ചാവ് ചെടി കണ്ടെത്തി. വടക്കാഞ്ചേരി ഗവ. ബോയ്സ് സ്കൂൾ ഗ്രൗണ്ട് പരിസരത്ത് നിന്നും 100 സെ.മീ. ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തി നശിപ്പിച്ചു. എക്സൈസിന് ലഭിച്ച രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തിൽ വടക്കാഞ്ചേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ടി. അശോക് കുമാറി​െൻറ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് സ്കൂൾ ഗ്രൗണ്ട് പരിസരത്തു നിന്ന് കഞ്ചാവ് ചെടി കണ്ടെത്തിയത്.

അസമയങ്ങളിൽ ഗ്രൗണ്ട് പരിസരത്ത് കൗമാരപ്രായക്കാരും, യുവാക്കളും കൂട്ടം കൂടിയിരുന്ന് മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നായിര​ുന്നു വിവരംം. കഞ്ചാവ് ഉപയോഗിക്കുമ്പോൾ അശ്രദ്ധമായി വീണു പോകുന്ന വിത്തുകൾ മുളച്ച് ഉണ്ടായതാവാം ഈ കഞ്ചാവ് ചെടിയെന്നും പ്രതിക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും എക്സൈസ് അധികൃതർ അറിയിച്ചു.

കൗതുകത്തിനാണെങ്കിൽ പോലും കഞ്ചാവ് ചെടികൾ നട്ടു പരിപാലിക്കുന്നത് 10 വർഷം വരെ തടവും ഒരു ലക്ഷം രൂപയിൽ കുറയാത്ത പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. പരിശോധന സംഘത്തിൽ അസ്സി. എക്സൈസ് ഇൻസ്പെക്ടർ ടി.എസ്. പ്രമോദ്, പ്രിവൻറീവ് ഓഫീസർമാരായ കെ.എൻ. മോഹൻദാസ്, എം.എസ്. സജി, സിവിൽ എക്സൈസ് ഓഫീസർമാരായ ബിബിൻ ഭാസ്കർ , പി.കെ. സെൽവി എന്നിവരും ഉണ്ടായിരുന്നു. 

Tags:    
News Summary - ganja plant found near school ground

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.