വടക്കഞ്ചേരി: ഭാര്യയെയും മകനെയും വെട്ടിപരിക്കേൽപിച്ച ഗൃഹനാഥൻ അറസ്റ്റിൽ. കിഴക്കഞ്ചേരി മന്ത്രാപള്ളം ബാബുവിനെയാണ് (ചൊടല -52) വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രി മദ്യപിച്ച് വീട്ടിലെത്തിയ ബാബു വീട്ടിൽ വഴക്കുണ്ടാക്കുകയായിരുന്നു. വഴക്കിനിടെ ബാബുവിെൻറ ഭാര്യ വസന്ത (38), മകൻ ലോകനാഥൻ (19) എന്നിവർക്ക് കൊടുവാളുകൊണ്ടുള്ള വെട്ടേറ്റ് പരിക്കേൽക്കുകയായിരുന്നു.
ഇരുവരെയും പാലക്കാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വടക്കഞ്ചേരി ഇൻസ്പെക്ടർ മഹേന്ദ്ര സിംഹൻ, എസ്.ഐ അനീഷ്, എ.എസ്.ഐ നീരജ്ബാബു, സീനിയർ സിവിൽ പൊലീസ് ഓഫിസർ രാമദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.