വടക്കഞ്ചേരി: കോവിഡ് മാനദണ്ഡങ്ങൾ പ്രകാരമുള്ള നിയന്ത്രണങ്ങൾ ലംഘിച്ച് കൂടുതൽ ആളുകളെ പങ്കെടുപ്പിച്ച് വിവാഹം നടത്തിയതിന് വധുവിെൻറ പിതാവിനെതിരെ കേസ്. കണക്കന്തുരുതി കുറുവായി സ്വദേശി വിജയനെതിരെ വടക്കഞ്ചേരി പൊലീസ് ആണ് കേസെടുത്തത്.
കോവിഡ് നിയന്ത്രണങ്ങൾ പരിശോധിക്കുന്നതിന് വടക്കഞ്ചേരി പൊലീസ്സ്റ്റേഷനിൽ നിന്നു നിയോഗിച്ചിരുന്ന മഫ്തി പൊലീസ് സംഘമാണ് അനുവദനീയമായ അളവിൽ കൂടുതൽ ആളെ പെങ്കടുപ്പിച്ച് വിവാഹം നടത്തിയതിന് കേസ് രജിസ്റ്റർ ചെയ്തത്.
ആരോഗ്യവകുപ്പ് അധികൃതരും സ്ഥലത്ത് എത്തിയിരുന്നു. കേരള പകർച്ചവ്യാധി നിയന്ത്രണ ഓർഡിനൻസിലെ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.