ചൂ​ർ​കു​ന്നി​ൽ പ്ലാ​ന്‍റ്​ സ്ഥാ​പി​ക്ക​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി.​പി.​എം ക​ണ്ണ​മ്പ്ര ഒ​ന്ന് ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ മാർച്ച്​

ചൂർകുന്നിന് സമീപം തുടങ്ങുന്ന ടാർ മിക്സിങ്​ പ്ലാന്‍റിനെതിരെ ജനകീയ പ്രതിഷേധം

വ​ട​ക്ക​ഞ്ചേ​രി: ക​ണ്ണ​മ്പ്ര പ​ഞ്ചാ​യ​ത്തി​ലെ ചൂ​ർ​കു​ന്നി​ന് സ​മീ​പം ആ​രം​ഭി​ക്കു​ന്ന ടാ​ർ മി​ക്സി​ങ്​ പ്ലാ​ന്‍റി​നെ​തി​രെ ജ​ന​കീ​യ പ്ര​തി​ഷേ​ധം. പ​ഞ്ചാ​യ​ത്തി‍െൻറ അ​നു​മ​തി​യോ ഒ​രു​വി​ധ സു​ര​ക്ഷ മാ​ന​ദ​ണ്ഡ​മോ ഇ​ല്ലാ​തെ​യാ​ണ് ഈ ​മേ​ഖ​ല​യി​ൽ ടാ​ർ മി​ക്സി​ങ്​ പ്ലാ​ന്‍റ്​ ആ​രം​ഭി​ക്കാ​ൻ പോ​കു​ന്ന​ത്.

ജ​ന​വാ​സ മേ​ഖ​ല​യാ​യ ഇ​വി​ടെ പ്ലാ​ന്‍റ്​ സ്ഥാ​പി​ച്ചാ​ൽ ഗു​രു​ത​ര ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളാ​ണ് ഉ​ണ്ടാ​കാ​ൻ പോ​കു​ന്ന​ത്. പ്ലാ​ന്‍റി​ന് സ​മീ​പ​ത്താ​യി നാ​ല് വാ​ർ​ഡു​ക​ളി​ലെ എ​ഴു​നൂ​റോ​ളം കു​ടും​ബ​ങ്ങ​ളാ​ണ് താ​മ​സി​ക്കു​ന്ന​ത്. ജ​ന​പ്ര​തി​നി​ധി​ക​ളും പൊ​തു​പ്ര​വ​ർ​ത്ത​ക​രും പ്ലാ​ന്‍റ്​ സ്ഥാ​പി​ക്കു​ന്ന​തി​നെ​തി​രെ രം​ഗ​ത്തു​വ​ന്നി​ട്ടും ഉ​ട​മ​ക​ൾ അ​തൊ​ന്നും ചെ​വി​ക്കൊ​ള്ളാ​ൻ ത​യാ​റാ​വു​ന്നി​ല്ല. പ്ലാ​ന്‍റി‍െൻറ പ​ണി ഇ​പ്പോ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ലു​മാ​ണ്.

ചൂ​ർ​കു​ന്നി​ൽ പ്ലാ​ന്‍റ്​ സ്ഥാ​പി​ക്ക​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി.​പി.​എം ക​ണ്ണ​മ്പ്ര ഒ​ന്ന് ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ജ​ന​കീ​യ പ്ര​ക്ഷോ​ഭം ഏ​രി​യ ക​മ്മി​റ്റി അം​ഗം ടി. ​ക​ണ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​പി. ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​യി. സി.​പി.​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എം. ​കൃ​ഷ്ണ​ദാ​സ്, ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എം.​കെ. സു​രേ​ന്ദ്ര​ൻ, കെ. ​ര​തീ​ഷ്, കെ. ​സു​ലോ​ച​ന, ക​ണ്ണ​മ്പ്ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് എം. ​സു​മ​തി, വൈ​സ് പ്ര​സി​ഡ​ന്‍റ്​ കെ.​ആ​ർ. മു​ര​ളി, അ​ഡ്വ. ര​വീ​ന്ദ്ര​ൻ കു​ന്നം​പു​ള്ളി, സ്വ​രൂ​പ്, ഡി. ​റെ​ജി​മോ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പ്ലാ​ന്‍റ്​ നി​ർ​മാ​ണം നി​ർ​ത്തി​​വെ​ക്കാ​ൻ ത​യാ​റാ​യി​ല്ലെ​ങ്കി​ൽ വ​രും​ദി​വ​സ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ സ​മ​ര​വു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എം. ​കൃ​ഷ്ണ​ദാ​സ് അ​റി​യി​ച്ചു.

Tags:    
News Summary - Mass protest against the tar mixing plant starting near Churkunnu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.